വിവാഹബന്ധത്തിലെ ബലാത്സംഗത്തിൽ ഭർത്താവിന് പരിരക്ഷ: ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി

By Web Team  |  First Published Oct 17, 2024, 9:27 PM IST

ചീഫ്‌ ജസ്‌റ്റിസിന്‌ പുറമേ ജസ്‌റ്റിസ്‌ ജെബി പർധിവാല, ജസ്‌റ്റിസ്‌ മനോജ്‌മിശ്ര എന്നിവർ കൂടി അംഗങ്ങളായ ബെഞ്ചാണ്‌ ഭർതൃ ബലാത്സംഗം ക്രിമിനൽക്കുറ്റമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത്‌. 


ദില്ലി: വിവാഹബന്ധത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിന്നും ഭർത്താവിന്‌ പരിരക്ഷ നൽകുന്ന വ്യവസ്ഥകളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി. ഭർതൃ ബലാത്സംഗം കുറ്റകരമാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന ചീഫ്‌ ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചാണ് ഈ കാര്യമറിയിച്ചത്‌. വിഷയത്തിൽ ഭർത്താവിന്‌ പരിരക്ഷ നൽകുന്ന ഭാരതീയ നിയമ സംഹിതയിലെയും ഐപിസിയിലെയും വകുപ്പുകളുടെ നിയമസാധുത സൂക്ഷ്‌മമായി പരിശോധിക്കണമെന്നാണ്‌ സുപ്രീംകോടതിയുടെ നിലപാട്‌. 

ചീഫ്‌ ജസ്‌റ്റിസിന്‌ പുറമേ ജസ്‌റ്റിസ്‌ ജെബി പർധിവാല, ജസ്‌റ്റിസ്‌ മനോജ്‌മിശ്ര എന്നിവർ കൂടി അംഗങ്ങളായ ബെഞ്ചാണ്‌ ഭർതൃ ബലാത്സംഗം ക്രിമിനൽക്കുറ്റമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത്‌. ഭർത്താക്കൻമാർക്ക്‌ പരിരക്ഷ നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കണമെന്ന്‌ ഹർജിക്കാർക്ക്‌ വേണ്ടി ഹാജരായ അഭിഭാഷക കരുണാനന്ദി ആവശ്യപ്പെട്ടു.

Latest Videos

undefined

നവീന്‍ ബാബുവിൻ്റെ മരണം: ദിവ്യക്കെതിരെ ചുമത്തിയത് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108, 10 വർഷം വരെ തടവ് ലഭിക്കാം

https://www.youtube.com/watch?v=Ko18SgceYX8

click me!