സ‍ര്‍ക്കാറിന് അയോധ്യയിൽ ലോട്ടറി, തീവേഗത്തിൽ വിലകയറി, കുറച്ചല്ല, നാലിരട്ടിയിലേറെ! കുതിച്ച് ഭൂമി ഇടപാടുകൾ

By Web TeamFirst Published Feb 3, 2024, 9:15 PM IST
Highlights

ഒരു നഗരത്തിലെ സാമ്പത്തിക വളർച്ചയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് അവിടത്തെ ഭൂമിയിടപാടുകളും അതിന്റെ വിലയുമൊക്കെയാണ്. 

അയോധ്യ: ഒരു നഗരത്തിലെ സാമ്പത്തിക വളർച്ചയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് അവിടത്തെ ഭൂമിയിടപാടുകളും അതിന്റെ വിലയുമൊക്കെയാണ്. അയോധ്യയിൽ രാമക്ഷേത്രം നിര്‍മാണ പ്രവ‍ര്‍ത്തനങ്ങൾ ആരംഭിച്ചത് മുതൽ ആരുമാരും സ്വപ്നത്തിൽ പോലും കാണാത്ത തരത്തിലുള്ള മാറ്റങ്ങളാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് ഉണ്ടായതെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ കണക്കുകളെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. 

കഴിഞ്ഞ നാല് വര്‍ഷമായി അയോധ്യയിലും അടുത്ത പ്രദേശങ്ങളിലും കഴിഞ്ഞ നാല് വർഷമായി ഉയർന്ന പാതയിലാണ്. കാര്‍ഷിക മേഖലയിലും പ്രോപ്പര്‍ട്ടി സെഗ്മെന്റിലും ഉള്ള ഭൂമി ഇടപാടുകളുടെ എണ്ണം വൻ തോതിൽ വര്‍ധിച്ചുവെന്നാണ് കണക്ക്. സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുക്കൾ പ്രകാരമാണിത്.  ഇ വിരങ്ങൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ നാല് വര്‍ഷമായി കാലക്രമേണ വർദ്ധിച്ചുവരുന്ന വസ്തു വിൽപ്പന ഇടപാടുകളുടെ രേഖകൾ കാണിക്കുന്നത്. ഇതിൽ ഒരു വർഷത്തിൽ നടക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണം 40 ശതമാനം വർധിച്ചപ്പോൾ, കഴിഞ്ഞ നാല് വർഷത്തിനിടെ നിരക്കുകൾ 400 ശതമാനമാമ് വർദ്ധിച്ചത്.

Latest Videos

2020-21 സാമ്പത്തിക വർഷത്തിൽ 18,329 വസ്തു വിൽപ്പന കാരാറുകളാണ് നഗരത്തിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് വഴഇ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം 115 കോടി രൂപയാണ് സര്‍ക്കാറിലേക്ക് എത്തിയത്. അയോധ്യയിലെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ച് ഏകദേശം 10 മാസങ്ങൾക്ക് ശേഷം 2020 ഓഗസ്റ്റിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അന്ന് മുതലാണ് ആദ്യമായി ക്ഷേത്ര പ്രദേശത്ത് പുറത്തുനിന്നുള്ളവർ താൽപര്യം പ്രകടിപ്പിച്ച് തുടങ്ങിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021-22 ൽ, കാർഷിക, കാർഷികേതര, വാണിജ്യ സ്വത്തുക്കളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 20,321 ആയി ഉയർന്നു, ഇത് സ്റ്റാമ്പ് ഡ്യൂട്ടി വഴി 149 കോടി സര്‍ക്കാരിലേക്ക് എത്തി. രാജ്യം മഹാമാരിയുമായി പൊരുതുന്ന സമയം കൂടിയായിരുന്നു അത്. 2022-23 ൽ, വസ്തുവ വിൽപ്പനയും വാങ്ങലും വീണ്ടും വർധിച്ചു. മൊത്തം 22,183 വിൽപന കരാറുകൾ രജിസ്റ്റര്‍ ചെയ്തു. ഇതുവഴി 138 കോടി രൂപ വരുമാനം ലഭിച്ചു.

ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മൊത്തത്തിൽ 18,887 ഇടപാടുകളാണ് രേഖപ്പെടുത്തിയിരിക്കുന്ത്. 2023-24 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇത് 25,000 മുതൽ 26,500 വരെയായിരിക്കുമെന്ന് വകുപ്പ് കണക്കാക്കുന്നു. ഇതുവരെ മാത്രം  138.16 കോടി രൂപ വരുമാനം നേടി. നാലാം പാദത്തിന്റെ അവസാനത്തോടെ, കണക്കുകൾ പ്രകാരം 185-195 കോടി രൂപയിൽ വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സ്റ്റാമ്പ് ആൻഡ് രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവയിലൂടെയുള്ള വരുമാനം വർധിച്ചതായി യുപിയിലെ സ്റ്റാമ്പ് ഡ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ രൂപേഷ് കുമാർ പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി വരുമാനം കൂടുന്നത് കൂടുതൽ ഇടപാടുകൾ നടക്കുന്നുവെന്നും ഭൂമി വിലയിലെ വര്‍ധനയുമാണ് കാണിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം മുൻ വര്‍ഷത്തേക്കാൾ മാർച്ച് 31 ഓടെ വരുമാനം ഗണ്യമായി ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.  ഈ സാമ്പത്തിക വർഷം കാർഷിക ഭൂമിയുടെ വിൽപനയും ക്രയവിക്രയവു കുറഞ്ഞിട്ടുണ്ട്. എന്നാൽ വാസയോഗ്യമായ വസ്തുക്കളുടെയും അതിന് യോജ്യമായ ഭൂമിയുടെയും വിൽപനയും മൂല്യവും മൂല്യവും കാലക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് രേഖകൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭണ്ഡാരത്തിലേക്ക് ഒഴുകിയെത്തിയത് കോടികൾ, 10 ദിവസത്തിൽ 10 കോടിയുമല്ല! അയോധ്യ രാമക്ഷേത്രത്തിലെ കണക്ക് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!