കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ഛിന്നഭിന്നമായിരുന്നു. ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൻ്റെ തലസ്ഥാനമാ ഡെറാഡൂണിൽ വിദ്യാർഥികൾ സഞ്ചരിച്ച ഇന്നോവയിൽ ട്രക്കിടിച്ച് ആറ് പേർ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം വിദ്യാർഥികളാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഒഎൻജിസി ജങ്ഷന് സമീപമായിരുന്നു അപകടം. മൂന്ന് വിദ്യാർഥിനികളടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ട്രക്ക് ഇന്നോവയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ഛിന്നഭിന്നമായിരുന്നു. ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അഞ്ച് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ഡൂൺ ആശുപത്രിയിലേക്കും ഒരാളെ മഹന്ത് ഇന്ദ്രേഷ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
undefined
Read More... തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ചു: കാർ യാത്രക്കാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയടക്കം 2 പേർക്ക് പരുക്ക്
ദില്ലി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഗുനീത് (19), കാമാക്ഷി (20), നവ്യ ഗോയൽ (23), റിഷഭ് ജെയിൻ (24), കുനാൽ കുക്രേജ (23), അതുൽ അഗർവാൾ (24) എന്നിവരാണ് മരിച്ചത്. ഡെറാഡൂൺ സ്വദേശിയായ സിദ്ധേഷ് അഗർവാളിനാണ് പരിക്കേറ്റത്.