മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു: ബെംഗളൂരു-മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

By Web Team  |  First Published Jul 27, 2024, 8:53 AM IST

രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകൾ കടത്തിവിടുന്നുണ്ട്


ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയിൽ യദകുമേരി - കടഗരവള്ളി സ്റ്റേഷനുകൾക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. ബെംഗളൂരു-മംഗളൂരു റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാർക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആർടിസി ബസ്സിൽ യാത്രയൊരുക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിൽ ഗുഡ്സ് ട്രെയിനിൻ്റെ എൻജിൻ ഭാഗത്ത് സാരമായ കേടുപാടുകൾ പറ്റിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകൾ കടത്തിവിടുന്നുണ്ട്. ആളപായമോ ആർക്കെങ്കിലും പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

click me!