കേസിലെ പ്രതികളായ അശോക് ശർമ്മയും സഹോദരനും ചേർന്നാണ് ഇഡി സംഘത്തെ ആക്രമിച്ചത്. ആക്രമണ സംഭവത്തിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
ദില്ലി: ദില്ലിയിലെ ബിജ്വാസനിൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റെയ്ഡ് നടത്തുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. യുഎഇ ആസ്ഥാനമായുള്ള പിഐപിഎൽ പേയ്‌മെൻ്റ് അഗ്രഗേറ്ററുമായി ബന്ധപ്പെട്ട സൈബർ ആപ്പ് തട്ടിപ്പ് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
Read More... ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല, നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി
undefined
കേസിലെ പ്രതികളായ അശോക് ശർമ്മയും സഹോദരനും ചേർന്നാണ് ഇഡി സംഘത്തെ ആക്രമിച്ചത്. ആക്രമണ സംഭവത്തിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ ഒരു എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർക്ക് (ഇഒ) നിസ്സാര പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സ നൽകിയെന്നും അധികൃതർ അറിയിച്ചു.