ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല, നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

By Web Team  |  First Published Nov 28, 2024, 11:50 AM IST

ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ശരിയല്ല


ദില്ലി:ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗീക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി.മുംബൈയിൽ ഒരു യുവാവിനെതിരെ നൽകിയ ലൈംഗിക പീഡന പരാതി റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി

ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഖകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ്  വിധി.മുംബൈയിലെ  ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യത്തിൽ ഉള്ള നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്നയാൾക്ക് എതിരെ  വനിത എസ് ജാദവ് നൽകിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.

കപട വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടത് എങ്കിൽ അതിൽ പരാതി നൽകേണ്ടത് ബന്ധം തകരുമ്പോൾ അല്ലെന്നും സുപ്രീം കോടതി പറഞ്ഞു. വിധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത് 2008 ലാണ്. വിവാഹ വാഗ്ദാനം നൽകിയാണ് താനുമായി ഖരെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടത് എന്നാണ് വനിതയുടെ പരാതി. നേരത്തെ ഡൽഹിയിൽ നിന്നുള്ള കേസിലും കോടതി ഈ നിലപാട് ആവർത്തിച്ചിരുന്നു

 

Latest Videos

click me!