'കോൺഗ്രസിന്‍റെ നീക്കത്തിനെതിരെ ജാഗ്രത വേണം'; ഒബിസിക്കാരനായ പ്രധാനമന്ത്രിയെ ഉൾക്കൊള്ളാനായിട്ടില്ലെന്ന് മോദി

By Web Team  |  First Published Nov 9, 2024, 10:30 PM IST

ചുവന്ന പുറംചട്ടയും കാലി പേജുകളുമുള്ള ഭരണഘടനയുടെ കോപ്പികൾ നൽകിയ കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതാണെന്നും മോദി പറഞ്ഞു. 


മുംബൈ: വീണ്ടും കോൺഗ്രസിനെ വിമർശിച്ച് നരേന്ദ്ര മോദി. ഒബിസി വിഭാഗത്തിൽ നിന്നുള്ള പ്രധാനമന്ത്രിയെ കോൺഗ്രസിന് ഇനിയും ഉൾക്കൊള്ളാൻ ആയിട്ടില്ലെന്ന് മഹാരാഷ്ട്ര നാന്ദേഡിലെ റാലിയിൽ മോദി പറഞ്ഞു. ഒബിസികളുടെ സ്വത്വം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വിവിധ വിഭാഗങ്ങളാക്കി ഒബിസികളെ ഭിന്നിപ്പിക്കാനാണ് നീക്കം. കോൺഗ്രസിന്‍റെ ഈ നീക്കത്തിനെതിരെ ജാഗ്രത വേണം. ചുവന്ന പുറംചട്ടയും കാലി പേജുകളുമുള്ള ഭരണഘടനയുടെ കോപ്പികൾ നൽകിയ കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതാണെന്നും മോദി പറഞ്ഞു. 

അതേസമയം, പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുക. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി വ്യക്തമാക്കി. കോൺഗ്രസിന്‍റേത് അംബേദ്കറിന്റെ ഭരണഘടന കാശ്മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ്. അതനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു. 

Latest Videos

undefined

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറുപടി നൽകിയിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിന്‍റെ നാല് തലമുറകൾ കഴിഞ്ഞാലും ഇക്കാര്യം സംഭവിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിറലയിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. 

'ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസും കോൺഗ്രസ് പാർട്ടിയും ജമ്മു കശ്മീർ നിയമസഭയിൽ ഒരു പ്രമേയം പാസാക്കിയിരിക്കുകയാണ്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് അവർ കരുതുന്നത്. ഇന്ന് ശരദ് പവാറിന്റെ മണ്ണിൽ നിന്ന് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ നാല് തലമുറകൾ കഴിഞ്ഞാലും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല.' അമിത് ഷാ പറഞ്ഞു. 

ഒരുപാട് പേരാണ് ഇങ്ങനെയുള്ള പരാതികളുമായി ആര്‍ടി ഓഫീസിൽ എത്തുന്നത്; മുന്നറിയിപ്പുമായി എംവി‍ഡി

അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!