കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്ത് നടത്തും: അരവിന്ദ് കെജ്‍രിവാൾ

By Web Team  |  First Published May 15, 2021, 4:07 PM IST

'അനാഥരാണെന്ന് കരുതണ്ട. അവരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്ത് നടത്തും.' കെജ്‍രിവാൾ പറഞ്ഞു. 


ദില്ലി: കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് മൂലം മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ദില്ലിയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 

''നിരവധി കു‍ഞ്ഞുങ്ങൾക്ക് അവരുടെ മാതാപിതാക്കളെ കൊവിഡ് മൂലം നഷ്ടമായി. അവരോട് എനിക്ക് പറയാനുള്ളത് ഞാൻ കൂടെയുണ്ട് എന്നാണ്. അനാഥരാണെന്ന് കരുതണ്ട. അവരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്ത് നടത്തും.'' കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിൽ ഇന്നലെ 8500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 10 ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരത്തില്‍ നിന്ന് താഴെ എത്തുന്നത്. 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

Latest Videos


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!