27 വയസുള്ള വനിത ജഡ്ജി ജോത്സന, ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം, പരാതി

By Web TeamFirst Published Feb 4, 2024, 10:29 PM IST
Highlights

കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തർപ്രദേശ് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി

ലഖ്‌നൗ: ഉത്തർപ്രദേശില്‍ 27 വയസുകാരിയായ വനിത ജഡ‍്ജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം. വനിത ജഡ്ജിയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിൻ്റെ പരാതി. ബദായുവിലെ സിവില്‍ ജ‍ഡ‍്ജ് ജ്യോത്സന റായിയെ ആണ് ഇന്നലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തർപ്രദേശ് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി.

ഇന്ത്യയുടെ ശമ്പളം വാങ്ങി, 'പണി' എടുത്തത് പാകിസ്ഥാന് വേണ്ടി; ഒടുവിൽ ചാരനെ കുടുക്കിയത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്

Latest Videos

പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നും ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തതായും പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലില്‍ ആണ് ജ്യോത്സന റായ് ബദായുവില്‍ സിവില്‍ ജ‍ഡ്ജ് ആയി നിയമിക്കപ്പെട്ടത്. 2019 ല്‍ ജഡ്ജി ആയി നിയമനം ലഭിച്ച ജ്യോത്സന റായി 2023 വരെ അയോധ്യ ജില്ലയിലെ സിവില്‍ ജ‍ഡ്ജായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ചാലക്കുടിയിൽ 53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. കുറ്റാലപ്പടിയിൽ ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചാലക്കുടിയിലെ ഐവിഷൻ ആശുപത്രിക്ക് സമീപത്തെ വീട്ടിലാണ്  സംഭവം. ഇവിടെ ബാബു ഒറ്റയ്ക്കായിരുന്നു താമസം. വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വീടിന് മുന്നിലിട്ടിരുന്ന ന്യൂസ് പേപ്പറുകളും എടുത്തിരുന്നില്ല. വീടിനുള്ളില്‍നിന്നും ഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് ദിവസങ്ങളായിരിക്കാമെന്നാണ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ല. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

click me!