അധ്യാപകൻ ലീവെടുത്തത് വിദ്യാർഥി മരിച്ചെന്ന് പറഞ്ഞ്; പരാതിയുമായി കുട്ടിയുടെ അച്ഛനെത്തി; പിന്നാലെ നടപടി

By Web Team  |  First Published Dec 4, 2024, 1:31 PM IST

കുട്ടിയുടെ അച്ഛനാണ് വിവരമറിഞ്ഞ് പരാതിയുമായി അധികൃതരെ സമീപിച്ചത്. പിന്നാലെ നടപടിയെത്തി.


ഭോപ്പാൽ: ജീവിച്ചിരിക്കുന്ന വിദ്യാർത്ഥി മരിച്ചെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് ലീവെടുത്ത അധ്യാപകനെ അധികൃതർ സസ്പെൻഡ് ചെയ്തു. മദ്ധ്യപ്രദേശിലെ മൗഗഞ്ച് ജില്ലിയിലാണ് സംഭവം. കുട്ടിയുടെ അച്ഛൻ പരാതി നൽകിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

മൗഗഞ്ചിലെ ചിഗ്രിക ടോല എന്ന പ്രദേശത്തെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായ ഹിരാലാൽ പട്ടേലിനെതിരെയാണ് നടപടി. ഹിരാലാൽ ഇക്കഴിഞ്ഞ നവംബർ 27ന് സ്കൂളിൽ നിന്ന് ലീവെടുത്തിരുന്നു. കാരണമായി ഹാജർ രേഖകളിൽ രേഖപ്പെടുത്തിയിരുന്നതാവട്ടെ ഒരു വിദ്യാർത്ഥിയുടെ മരണവും. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി മരിച്ചുവെന്നും താൻ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോവുകയാണെന്നും പറഞ്ഞാണ് ഇയാൾ ലീവിന് അപേക്ഷിച്ചത്.

Latest Videos

എന്നാൽ അധ്യാപകൻ ഇങ്ങനെ ലീവെടുത്ത വിവരം വിദ്യാർത്ഥിയുടെ പിതാവ് അറിഞ്ഞു. ഇതോടെയാണ് അദ്ദേഹം ജില്ലാ കളക്ടർക്ക് പരാതി നൽകുകായിയരുന്നു. തന്റെ മകൻ പൂർണ ആരോഗ്യവാനായി ജീവിച്ചിരിക്കുന്നുണ്ടെന്നും ലീവെടുക്കാനായി പറഞ്ഞ കാരണം കളവാണെന്നും കുട്ടിയുടെ അച്ഛൻ കളക്ടറെ അറിയിച്ചു. തുടർന്നായിരുന്നു നടപടി. ആരോപണം വിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്കിട്ടുണ്ടെന്നും തുടരന്വേഷണത്തിന് ഉത്തരവിട്ടതായും മൗഗഞ്ച് ജില്ലാ കളക്ടർ അജയ് ശ്രീവാസ്തവ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!