ഇടത്തും വലത്തും എക്നാഥ് ഷിൻഡെയും അജിത് പവാറും, നിയുക്ത മുഖ്യമന്ത്രി ഫഡ്നാവിസ് ഗവർണറെ കണ്ടു; 'എല്ലാം ശരിയായി'

By Anver Sajad  |  First Published Dec 4, 2024, 7:09 PM IST

നാളെ വൈകിട്ട് 5.30 ന് മുബൈ ആസാദ് മൈതാനത്ത് സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം


മുംബൈ: തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയതിന് പിന്നലെ മഹായുതി സഖ്യത്തിലുണ്ടായ അസ്വാരസ്യങ്ങളെല്ലാം കലങ്ങിത്തെളിഞ്ഞതോടെ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ തിരക്കിലാണ് മഹാരാഷ്ട്ര. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മഹാരാഷ്ട്രയിൽ മഹായുതി നേതാക്കൾ ഗവർണറെ കണ്ടു. ഗവർണർ സി പി രാധാകൃഷ്ണൻ ബി ജെ പി സഖ്യത്തെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുകയും ചെയ്തു.

നിയുക്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ ഒന്നിച്ചാണ് ഗവർണറെ കണ്ടത്. നാളെ വൈകിട്ട് 5.30 ന് മുബൈ ആസാദ് മൈതാനത്ത് സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. ഏക്നാഥ് ഷിൻഡെയും അജിത് പവാറും നാളെ തനിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഫഡ്നാവിസ് വ്യക്തമാക്കി.

Latest Videos

മോദിയുടെയും അമിത് ഷായുടെയും വാക്കിൽ ഒതുങ്ങി ഷിൻഡെ, മഹാരാഷ്ട്രയിൽ അവസാനിച്ചത് രണ്ടാഴ്ച്ചത്തെ സസ്പെൻസ്

ബി ജെ പി നിയമസഭാംഗങ്ങളുടെ യോഗത്തിൽ, കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ബി ജെ പിയുടെ 132 എം എൽ എമാരുടെ പിന്തുണയില്ലാതെ താൻ ഇവിടെ ഉണ്ടാകില്ലെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് നന്ദിയെന്നും ബിജെപിയുടെ 'ഇരട്ട എഞ്ചിൻ' സർക്കാർ മഹാരാഷ്ട്രയിൽ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ‘ഏക് ഹെയ് ടു സേഫ് ഹെയ്’ മുദ്രാവാക്യമാണ് മഹായുതിയുടെ വിജയത്തിന് കാരണമെന്ന് നിയുക്ത മുഖ്യമന്ത്രി വിവരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!