അധികാരമല്ല, ഡിഎംകെയെ പരാജയപ്പെടുത്തുകയാണ് ശശികലയുടെ പ്രധാന ലക്ഷ്യമെന്ന് ബിജെപി...
ചെന്നൈ: ശശികലയുടെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നുള്ള പിന്മാറ്റ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് അനുയായികൾ. ഈ ആവശ്യവുമായി പ്രവർത്തകർ ശശികലയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തീരുമാനം പിൻവലിക്കുന്നത് വരെ വസതിക്ക് മുന്നിൽ തുടരുമെന്ന് അനുയായികൾ വ്യക്തമാക്കുന്നത്.
അതേസമയം തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ടിടിവി ദിനകരൻ പാർട്ടി യോഗം വിളിച്ചു. രാഷ്ടീയം മതിയാക്കുന്നത് ശശികലയുടെ വ്യക്തിപരമായ തീരുമാനമെന്നും അമ്മ മക്കൾ മുന്നേറ്റ കഴകം തെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകുമെന്നും ദിനകരൻ പറഞ്ഞു. എന്നാൽ രാഷ്ട്രീയം മതിയാക്കാനുള്ള ശശികലയുടെ തീരുമാനം ബിജെപി സ്വാഗതം ചെയ്തു. അധികാരമല്ല, ഡിഎംകെയെ പരാജയപ്പെടുത്തുകയാണ് ശശികലയുടെ പ്രധാന ലക്ഷ്യമെന്നും ബിജെപി കൂട്ടിച്ചേർത്തു.
undefined
സ്വത്തുസമ്പാദനക്കേസിൽ നാല് വർഷത്തെ ജയിൽ വാസത്തിന് ശേഷം പാരപ്പന അഗ്രഹാര ജയിലിൽ നിന്ന് തിരിച്ചെത്തിയ ശശികല തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമാകുമെന്നായിരുന്നു വിലയിരുത്തൽ. ഇതോടെ തമിഴ്നാട് രാഷ്ട്രീയം കൂടുതൽകലുഷിതമാകുമെന്നും എഐഎഡിഎംകെ തലപ്പത്ത് മാറ്റം വരുമെന്നും കരുതിയിരിക്കെയാണ് ശശികലയുടെ അപ്രതീക്ഷിത തീരുമാനം.
ഇനി തമിഴ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ശശികല അറിയിച്ചത്. എന്നാല്‍ അണ്ണാഡിഎംകെ പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്ന് ശശികല ആവശ്യപ്പെട്ടു. പ്രധാന ശത്രു ഡിഎംകെ എന്നും ശശികല ഇറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപെടുത്തുകയാണ് ലക്ഷ്യം. അണ്ണാഡിഎംകെ ഭരണം തുടരണമെന്നാണ് ജയലളിതയുടെ സ്വപ്നമെന്നും, അത് നിറവേറ്റണമെന്നും പ്രവർത്തകരോട് ശശികല വാര്‍ത്ത കുറിപ്പില്‍ പഞ്ഞു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കാനിരിക്കെ ഏറെ സുപ്രധാനമായ രാഷ്ട്രീയ തീരുമാനമാണ് ശശികല എടുത്തിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അണ്ണാഡിഎംകെ ഭരണം തുടരാൻ പ്രാർത്ഥിക്കുന്നുവെന്ന് ശശികല കൂട്ടിച്ചേര്‍ത്തു. അധികാരമോ പാർട്ടി പദവിയോ ആഗ്രഹിക്കുന്നില്ലെന്ന് ശശികല വാര്‍ത്തകുറിപ്പില്‍ പഞ്ഞു.