സ്റ്റാലിന്‍ ഇടപെട്ടു; തമിഴ്നാട്ടില്‍നിന്ന് ശബരിമലയിലെത്തുന്നവ‍ർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശം

By Web TeamFirst Published Dec 14, 2023, 10:50 AM IST
Highlights

തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ , കേരള ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്

ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് തമിഴ്നാട് സർക്കാർ. ചീഫ് സെക്രട്ടറി തല ചർച്ചയിലാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്. തമിഴ്നാട്  മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നിർദേശപ്രകാരം ആണ് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ , കേരള ചീഫ് സെക്രട്ടറിയുമായി സംസാരിച്ചത്.  

ശബരിമലയിൽ തീർത്ഥാടകര്‍, പ്രാഥമിക സൗകര്യവും സുരക്ഷയും ഇല്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും തമിഴ്നാട് സർക്കാർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. മതിയായ സൗകര്യം കേരളം ഉറപ്പു നൽകിയതായും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്‌. സേലം സ്വദേശിയായ പെൺകുട്ടി ശബരിമലയിൽ കുഴഞ്ഞു വീണു മരിച്ചതും, തീർത്ഥാടകർ മണിക്കൂറുകൾ ദർശനത്തിനായി കാത്തുനിൽക്കുന്നതും തമിഴ്നാട്ടിൽ ചർച്ച ആയിരുന്നു . ഇതിന്‍റെ പശ്ചാതലത്തിലാണ് സ്റ്റാലിന്‍റെ ഇടപെടൽ.  

Latest Videos

'18ാം പടിക്ക് സമീപത്തെ കല്‍ത്തൂണുകള്‍ നീക്കം ചെയ്യണം', തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ തടസമാകുന്നുവെന്ന് പൊലീസ്

 

click me!