ഫിറ്റ്നെസ് പരിശോധനയ്ക്കായി വിദ്യാർത്ഥികളുള്ള സ്കൂൾ ബസ് തടഞ്ഞത് 2 മണിക്കൂർ, എംവിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി

By Web Team  |  First Published Jul 25, 2024, 2:35 PM IST

വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച ശേഷം ബസിന്റെ ഫിറ്റ്നെസ് പരിശോധിക്കാനുള്ള മേൽ ഉദ്യോഗസ്ഥന്റെ നിർദ്ദേശം പാലിക്കാതെ വന്നതിന് പിന്നാലെയാണ് സസ്പെൻഷൻ


ലക്നൌ: വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് പരിശോധനയുടെ പേരിൽ രണ്ട് മണിക്കൂറോളം തടഞ്ഞ് വച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഉത്തർ പ്രദേശ്. റീജിയണൽ ഇൻസ്പെക്ടറാണ് അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കെതിരെ നടപടി എടുത്തത്. ചിത്രകൂടിൽ വച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിലെ കാലതാമസത്തിനാണ് നടപടി. ചൊവ്വാഴ്ചയാണ് ചിത്രകൂടിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളുമായി എത്തിയ ബസുകളാണ് എആർടിഒ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. 

ബസിന്റെ ഫിറ്റ്നെസ് കാലാവധി തീർന്നെന്ന് വിശദമാക്കിയായിരുന്നു മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നടപടി. പിടിച്ചെടുത്ത വാഹനം പത്ത് കിലോമീറ്ററോളം അകലെയുള്ള ഫയർ സർവ്വീസ് കോപ്ലെക്സിലേക്ക് എത്തിച്ചിരുന്നു. ബസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഇതുമൂലമുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് യുപി സർക്കാരിന്റെ നടപടി. രാവിലെ 11.15 മുതൽ 1 മണി വരെയാണ് സ്കൂൾ ബസുകൾ എംവിഡി പിടിച്ച് വച്ചത്. വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച ശേഷം ബസിന്റെ ഫിറ്റ്നെസ് പരിശോധിക്കാനുള്ള മേൽ ഉദ്യോഗസ്ഥന്റെ നിർദ്ദേശം പാലിക്കാതെ വന്നതിന് പിന്നാലെയാണ് അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറെയും അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!