ഐഎംഎ പ്രസിഡന്റിനെതിരെ ബാബ രാംദേവിന്റെ സ​ഹാ​യി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ

By Web Team  |  First Published May 26, 2021, 1:17 PM IST

അ​ലോ​പ്പ​തി ചി​കി​ത്സ വി​ഡ്ഢി​ത്ത​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 


ദില്ലി: രാ​ജ്യ​ത്തെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) പ്രസിഡന്‍റ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി ബാ​ബാ രാം​ദേ​വി​ന്‍റെ സ​ഹാ​യി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ.‌ യോ​ഗയെയും, ആയുർവേ​​ദത്തെയും, ബാബ രാം ​ദേ​വി​നെ ഐ​എം​എ പ്രസിഡന്റ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത് രാ​ജ്യ​ത്തെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ്. 

പൗ​ര​ന്‍​മാ​ര്‍ ഇ​നി​യും ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ വ​രും ത​ല​മു​റ നി​ങ്ങ​ള്‍​ക്ക് മാ​പ്പ് ത​രി​ല്ലെ​ന്ന് ബാ​ല​കൃ​ഷ്ണ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ.​എ. ജ​യ​ലാ​ലാ​ണ് മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ബാ​ല​കൃ​ഷ്ണ​യു​ടെ ട്വീ​റ്റി​നെ​തി​രേ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി‌​ട്ടു​ണ്ട്.

पूरे देश को में convert करने के षड्यंत्र के तहत, जी को target करके एवं को बदनाम किया जा रहा है। देशवासियों, अब तो गहरी नींद से जागो🙏 नहीं तो आने वाली पीढ़ियां तुम्हें माफ नहीं करेंगी। pic.twitter.com/XADqXiGJIT

— Acharya Balkrishna (@Ach_Balkrishna)

Latest Videos

undefined

അ​ലോ​പ്പ​തി ചി​കി​ത്സ വി​ഡ്ഢി​ത്ത​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൊ​വി​ഡ് രോ​ഗി​ക​ളി​ലെ ചി​കി​ത്സ​യ്ക്കാ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ അ​നു​മ​തി ന​ല്കി​യ റം​ഡി​സീ​വ​ർ, ഫ​വി​ഫ്ലൂ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ പ​രാ​ജ​യ​മാ​ണെ​ന്നു​മാ​ണ് രാം​ദേ​വ് പ​റ​ഞ്ഞ​ത്.

പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ രാം​ദേ​വി​നോ​ട് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്തി ഹ​ർ​ഷ​വ​ർ​ധ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളു​ടെ ആ​ത്മ​ധൈ​ര്യം ചോ​ർ​ത്തു​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് രാം​ദേ​വി​നു ന​ല്കി​യ ക​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ രാം​ദേ​വ് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

click me!