'ഇഡി റെയ്‌ഡിന് നീക്കമെന്ന് വിവരം'; ചായയും ബിസ്‌കറ്റും തരാം, കാത്തിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി

By Web Team  |  First Published Aug 2, 2024, 8:14 AM IST

തൻറെ ചക്രവ്യൂഹം പ്രസംഗത്തിൽ പ്രകോപിതരായ രണ്ടിൽ ഒരാളാണ് അന്വേഷണ ഏജൻസികളോട് റെയ്‌ഡ് നടത്താൻ ആവശ്യപ്പെട്ടതെന്നും രാഹുൽ


ദില്ലി: പാർലമെൻ്റിലെ തൻ്റെ പ്രസംഗത്തിൽ കുപിതരായ കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്‌ഡ് നടത്താൻ തീരുമാനിച്ചതായി ഏജൻസിക്ക് അകത്ത് നിന്ന് വിവരം ലഭിച്ചതായി രാഹുൽ ഗാന്ധി.  ഇഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്ക്കറ്റും തരാമെന്നും സമൂഹ മാധ്യമമായ എക്സിലെ തൻ്റെ അക്കൗണ്ടിൽ രാഹുൽ ഗാന്ധി പരിഹാസ സ്വരത്തിൽ എഴുതി. പാർലമെൻറിലെ തൻറെ ചക്രവ്യൂഹം പ്രസംഗത്തിൽ പ്രകോപിതരായ രണ്ടിൽ ഒരാളാണ് അന്വേഷണ ഏജൻസികളോട് റെയ്‌ഡ് നടത്താൻ ആവശ്യപ്പെട്ടതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി കേരളത്തിൽ

Latest Videos

undefined

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി കേരളത്തിൽ തുടരുകയാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നും വയനാട്ടിൽ വിവിധ ഇടങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് രാവിലെ പത്തരയ്ക്ക് കോൺഗ്രസ് പ്രവർത്തകരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസും ഇരുവരും സന്ദർശിക്കും. ജില്ല ഭരണകൂടത്തിന്റെ അവലോകന യോഗത്തിന് ശേഷം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ഇന്നലെ ഉരുൾപൊട്ടൽ മേഖലയായ ചൂരൽ മലയിൽ ഇരുവരും സന്ദർശനം നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!