"മഴ പെയ്താൽ ഞങ്ങളുടെ മേൽക്കൂര ചോർന്ന് വീടിനുള്ളിൽ വെള്ളം കയറും. മഴവെള്ളം ശേഖരിക്കാൻ അമ്മ ചോർച്ചയ്ക്ക് താഴെ ബക്കറ്റുകളും പാത്രങ്ങളും വയ്ക്കും. ഈ പ്രതികൂല സാഹചര്യത്തിലും അമ്മ സഹിഷ്ണുതയുടെ പ്രതീകമായിരുന്നു" മോദി ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
ദില്ലി: ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു.
ഹീരാ ബെന്‍ 100-ാം ജന്മദിനം ആഘോഷിച്ച ജൂണ്‍ മാസത്തില്‍ അമ്മയെക്കുറിച്ച് ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പ് പ്രധാനമന്ത്രി മോദി പ്രസിദ്ധീകരിച്ചിരുന്നു. ഈ അമ്മയുടെ ത്യാഗങ്ങള്‍ തന്റെ മനസ്സും വ്യക്തിത്വവും എങ്ങനെ രൂപപ്പെടുത്തി എന്നത് വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രി മോദിയുടെ അന്നത്തെ കുറിപ്പ്. ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ അമ്മ നല്‍കിയ ആത്മവിശ്വാസം ഏറെ വലുതാണെന്ന് മോദി അന്ന് ബ്ലോഗില്‍ പറയുന്നു.
"മാ... ഇത് വെറുമൊരു വാക്കല്ല, മറിച്ച് അത് വികാരങ്ങളുടെ ഒരു ശ്രേണിയെ ഉൾക്കൊള്ളുന്നു. ഇന്ന്, ജൂൺ 18, എന്റെ അമ്മ ഹീരാബ തന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ്. ഈ പ്രത്യേക ദിനത്തിൽ, സന്തോഷവും ഒപ്പം ചില ചിന്തകളും ഞാൻ എഴുതിയിട്ടുണ്ട്. നന്ദി," മോദി അമ്മയുടെ നൂറാം ജന്മദിനത്തില്‍ അന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു.
undefined
ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ നിരവധി പ്രാദേശിക ഭാഷകളിലും അമന്ന് ബ്ലോഗ് പോസ്റ്റ് മോദി പുറത്തുവിട്ടിരുന്നു. "എന്റെ അമ്മയും ലളിത്വമുള്ള അസാധരണ വ്യക്തിത്വമാണ്,എല്ലാ അമ്മമാരെയും പോലെ" എന്ന ശീര്‍ഷകത്തിലായിരുന്നു ബ്ലോഗ് പോസ്റ്റ്.
മോദിയുടെ അന്നത്തെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍
തന്‍റെ അമ്മയെ സഹിഷ്ണുതയുടെ പ്രതീകം എന്ന് വിശേഷിപ്പിച്ച മോദി, വളരെ ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടതിനെത്തുടർന്ന് കുട്ടിക്കാലത്ത് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾ അനുസ്മരിച്ചു. കുട്ടിക്കാലം മുഴുവൻ അമ്മയില്ലാത്തതിനാല്‍ അമ്മയുടെ മുഖമോ അവരുടെ സ്നേഹമോ തന്‍റെ അമ്മയ്ക്ക് ഓർമ്മയില്ല.
തന്‍റെ കുടുംബം വഡ്‌നഗറിലെ ഒരു ചെറിയ മൺവീട്ടിലാണ് താമസിച്ചിരുന്നത്. മേൽക്കൂരയ്ക്കായി കളിമൺ ഓടുകൾ പാകിയിരുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു. തന്‍റെ അമ്മ നേരിട്ടതും വിജയകരമായി തരണം ചെയ്തതുമായ എണ്ണമറ്റ ദൈനംദിന പ്രതികൂല സാഹചര്യങ്ങളും അദ്ദേഹം പരാമർശിച്ചു.
"മഴ പെയ്താൽ ഞങ്ങളുടെ മേൽക്കൂര ചോർന്ന് വീടിനുള്ളിൽ വെള്ളം കയറും. മഴവെള്ളം ശേഖരിക്കാൻ അമ്മ ചോർച്ചയ്ക്ക് താഴെ ബക്കറ്റുകളും പാത്രങ്ങളും വയ്ക്കും. ഈ പ്രതികൂല സാഹചര്യത്തിലും അമ്മ സഹിഷ്ണുതയുടെ പ്രതീകമായിരുന്നു" മോദി ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
തന്‍റെ അമ്മ തന്നോടൊപ്പം പൊതുവേദിയില്‍ വന്ന രണ്ട് സംഭവങ്ങൾ പ്രധാനമന്ത്രി ഓര്‍മ്മിക്കുന്നു. ഏകതാ യാത്ര പൂർത്തിയാക്കി ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി ശ്രീനഗറിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അമ്മ അഹമ്മദാബാദിലെ ഒരു പൊതുപരിപാടിയിൽ തന്‍റെ നെറ്റിയിൽ തിലകം ചാർത്തി, അദ്ദേഹം പറഞ്ഞു. 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം ആദ്യമായി സത്യപ്രതിജ്ഞ ചെയ്തതാണ് രണ്ടാമത്തെ സംഭവം.
ഔപചാരികമായി പഠിക്കാതെ തന്നെ പഠിക്കാൻ സാധിക്കുമെന്നതാണ് തന്‍റെ അമ്മ പഠിപ്പിച്ച ജീവിത പാഠമെന്ന് മോദി പറഞ്ഞു. ഒരിക്കൽ തന്‍റെ ഏറ്റവും വലിയ അധ്യാപികയായ അമ്മയടക്കം എല്ലാ അധ്യാപകരെയും പരസ്യമായി ആദരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, താൻ സാധാരണക്കാരിയാണെന്ന് പറഞ്ഞ് അമ്മ നിരസിച്ചു. "ഞാൻ നിന്നെ പ്രസവിച്ചിരിക്കാം, പക്ഷേ നിങ്ങളെ പഠിപ്പിച്ചതും വളർത്തിയതും സർവ്വശക്തനാണ് " അമ്മ പറഞ്ഞതായി മോദി ഓര്‍മ്മിക്കുന്നു.
തന്റെ അമ്മ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും, തന്നെ അക്ഷരമാല പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായ ജേതാഭായ് ജോഷിയുടെ കുടുംബത്തിൽ നിന്ന് ആരെയെങ്കിലും ക്ഷണിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു മോദി പറഞ്ഞു. അവളുടെ ചിന്താ രീതിയും ദീർഘ വീക്ഷണത്തോടെയുള്ള ചിന്തയും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മോദി പറഞ്ഞു.
തന്റെ അമ്മ വീട്ടുജോലികളെല്ലാം തനിയെ ചെയ്യുക മാത്രമല്ല, വീട്ടുവരുമാനം കണ്ടെത്താന്‍ ജോലി ചെയ്യുകയും ചെയ്തുവെന്ന് മോദി പറയുന്നു. അമ്മ കുറച്ച് വീടുകളിൽ പാത്രങ്ങൾ കഴുകുകയും വീട്ടുചെലവുകൾ വഹിക്കാൻ 'ചർക്ക' കറക്കാൻ സമയം കണ്ടെത്തുകയും ചെയ്യുമായിരുന്നു.
ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോട് തന്‍റെ അമ്മയ്ക്കും ആഴമായ ബഹുമാനമുണ്ടെന്ന് മോദി പറഞ്ഞു. തന്റെ അമ്മ എപ്പോഴും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ശുചിത്വം, അദ്ദേഹം പറഞ്ഞു. വഡ്‌നഗറിലെ വീടിനോട് ചേർന്നുള്ള ഓട വൃത്തിയാക്കാൻ ആരെങ്കിലും വരുമ്പോഴെല്ലാം ശുചീകരണ തൊഴിലാളികളെ സ്വന്തം വീട്ടില്‍ നിന്നും ചായ കുടിപ്പിക്കാതെ അമ്മ പോകാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ സന്തോഷത്തിലാണ് തന്‍റെ അമ്മ സന്തോഷം കണ്ടെത്തുന്നതെന്നും ഹൃദയവിശാലതയുള്ളവളാണ്. തന്‍റെ ഉറ്റസുഹൃത്തിന്റെ മകൻ അബ്ബാസിനെ അവന്‍റെ ബന്ധുക്കളുടെ അകാല മരണത്തിന് ശേഷം അച്ഛൻ വീട്ടിലേക്ക് കൊണ്ടുവന്നു. അവൻ ഞങ്ങളുടെ കൂടെ താമസിച്ച് പഠനം പൂർത്തിയാക്കി. എല്ലാ സഹോദരങ്ങളോടും ചെയ്യുന്നതുപോലെ അമ്മ അബ്ബാസിനോട് വാത്സല്യവും കരുതലും ഉള്ളവളായിരുന്നു. എല്ലാ വർഷവും ഈദിന് അവൾ അവന്‍റെ പ്രിയപ്പെട്ട വിഭവങ്ങൾ തയ്യാറാക്കുമായിരുന്നു.
എന്‍റെ അമ്മയുടെ ജീവിതകഥയിൽ, ഇന്ത്യയുടെ മാതൃശക്തിയുടെ തപസ്സും ത്യാഗവും സംഭാവനയും ഞാൻ കാണുന്നു. അമ്മയെയും അവരെപ്പോലുള്ള കോടിക്കണക്കിന് സ്ത്രീകളെയും നോക്കുമ്പോഴെല്ലാം ഇന്ത്യൻ സ്ത്രീകൾക്ക് അപ്രാപ്യമായതായി ഒന്നുമില്ലെന്ന് ഞാൻ കണ്ടെത്തുന്നു," പ്രധാനമന്ത്രി മോദി അന്ന് പ്രസിദ്ധീകരിച്ച ബ്ലോഗ് അവസാനിപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു