വിജയസ്മരണക്ക് കാൽനൂറ്റാണ്ട്, പ്രധാനമന്ത്രി കാർഗിൽ യുദ്ധ സ്മാരകത്തിലെത്തും; ഷിങ്കുൻ-ലാ തുരങ്ക പദ്ധതി തുടങ്ങും

By Web Team  |  First Published Jul 26, 2024, 12:01 AM IST

രാവിലെ 9.20 ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും


ദില്ലി: കാർഗിൽ യുദ്ധത്തിന്‍റെ വിജയസ്മരണയിൽ രാജ്യം. കാർഗിൽ വിജയം കാൽനൂറ്റാണ്ടിലെത്തി നിൽക്കുമ്പോൾ, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിലെത്തും. ശേഷം പ്രധാനമന്ത്രി കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. രാവിലെ 9.20 ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ - ലാ തുരങ്ക പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിടും.

ഷിങ്കുൻ ലാ തുരങ്ക പദ്ധതിയിൽ നിമ്മു - പദും - ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടുന്നതാണ്. ഇതു ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പർക്ക സൗകര്യമൊരുക്കുന്നതാകും. തുരങ്കം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറും. ഷിങ്കുൻ ലാ തുരങ്കം ഇന്ത്യൻ സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ളതും കാര്യക്ഷമവുമായ നീക്കം ഉറപ്പാക്കുകുന്നതാണ്. മാത്രമല്ല, ലഡാക്കിലെ സാമ്പത്തിക-സാമൂഹ്യ വികസനം പ്രോത്സാഹിപ്പിക്കാനും ഇതിനാകുമെന്നാണ് പ്രതീക്ഷ.

Latest Videos

undefined

'ദർബാർ' ഇല്ലെങ്കിലെന്താ, 'ഷഹൻഷ' യുണ്ടല്ലോ! രാഷ്ട്രപതി ഭവനിലെ പേര് മാറ്റത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!