പാർലമെന്റ് അതിക്രമം: പ്രതികളുടെ മൊബൈൽ ഫോൺ അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

By Web TeamFirst Published Dec 17, 2023, 11:59 AM IST
Highlights

മൊബൈൽ ഫോണുകൾ കത്തിച്ചു കളഞ്ഞതായി സംഭവത്തിന്റെ മുഖ്യസൂത്രധാരനായ ലളിത് ഝാ പൊലീസിന് മൊഴി നൽകിയിരുന്നു. 

ദില്ലി: പാർലമെന്റ് അതിക്രമ കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊബൈൽ ഫോൺ അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാജസ്ഥാനിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൊബൈൽ ഫോണുകൾ കത്തിച്ചു കളഞ്ഞതായി സംഭവത്തിന്റെ മുഖ്യസൂത്രധാരനായ ലളിത് ഝാ പൊലീസിന് മൊഴി നൽകിയിരുന്നു. സാങ്കേതിക തെളിവ് ശേഖരണത്തിൽ ഇത് പൊലീസിന് വെല്ലുവിളിയാകും. 

പാർലമെൻ്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝാ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. കർത്ത്യവ് പഥ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ്  ചോദ്യം ചെയ്യാനായി മാറ്റി. ഇതുവരെ കേസിൽ പിടിയിലായത് ആറ് പേരാണ്.

Latest Videos

അതിനിടെ രണ്ട് പദ്ധതികൾ തയ്യാറാക്കിയാണ് പ്രതികൾ പാർലമെന്റില് എത്തിയതെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. പ്ലാൻ എ അനുസരിച്ച് സ്വയം തീകൊളുത്താനാണ് ഇവർ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ ദേഹത്ത് പുരട്ടാനുള്ള ജെൽ ലഭ്യമാകാതിരുന്നതിനെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പ്ലാൻ ബി പ്രകാരം പുക ആക്രമണമാണ് ഇവർ പാർലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 

പാർലമെൻ്റ് അതിക്രമക്കേസ്; മുഖ്യസൂത്രധാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!