പ്രദേശത്തുള്ള ചിലർ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അടുത്തുള്ള സിസിടിവികൾ കൂടി പരിശോധിച്ചു.
നാഗ്‍പൂർ: ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം പെൺകുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോകുന്നതിനിടെയാണ് വാഹനം നിർത്തിയിട്ട ശേഷം ഡ്രൈവർ കുട്ടിയെ ഉപദ്രവിച്ചത്. പ്രദേശത്തുള്ള ചിലർ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറുകയായിരുന്നു. നാഗ്പൂരിലാണ് സംഭവം.
15 വയസുകാരിയായ പെൺകുട്ടിയെ ഡ്രൈവർ തന്നിലേക്ക് പിടിച്ച് വലിച്ച് അടുപ്പിക്കുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന പെൺകുട്ടി പിന്നീട് ഓട്ടോറിക്ഷ എടുക്കാൻ ആവശ്യപ്പെടുന്നു. പിന്നീട് ഓട്ടോ അവിടെ നിന്ന് നീങ്ങുന്നതും കാണാം. വീഡിയോ കിട്ടിയ ശേഷം സ്ഥലത്തെത്തിയ പൊലീസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. എന്നാൽ ഇതിലൊന്നിലും ഓട്ടോയുടെ നമ്പർ വ്യക്തമായിരുന്നില്ല. എന്നാൽ വാഹനത്തിൽ ബെൻസിന്റെ ലോഗോ ഉള്ളതായി പൊലീസുകാർ കണ്ടുപിടിച്ചു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തിയത്.
undefined
ഇയാളോ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കുട്ടിയുടെ സ്കൂൾ യൂണിഫോമിൽ നിന്ന് കുട്ടിയെയും തിരിച്ചറിഞ്ഞു. രക്ഷിതാക്കളോട് വിവരം അറിയിച്ചപ്പോൾ അവർ അമ്പരന്നു. അവർക്ക് സ്ഥിരപരിചയവും നല്ല വിശ്വാസവുമുള്ള ആയാരുന്നു ഈ ഡ്രൈവർ. ഇയാളാണ് സ്ഥിരമായി കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നതും തിരികെ കൊണ്ടുവന്നിരുന്നതും. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകാൻ തയ്യാറായില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം