ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം

By Web Team  |  First Published Dec 3, 2024, 1:25 AM IST

മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ഹർവാനിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. സൈന്യത്തിൻറെ പെട്രോളിങ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശം പൂർണമായി വളഞ്ഞിരിക്കുകയാണ് സൈന്യം. ശ്രീനഗർ നഗരത്തോട് ചേർന്ന മേഖലയാണ് ഹർവാൻ.

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!