ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭ പള്ളിത്തര്‍ക്കം; സർക്കാർ അപ്പീൽ കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജ‍ഡ്ജി പിന്മാറി

By Web Team  |  First Published Nov 8, 2024, 6:04 PM IST

അഭിഭാഷകനായിരുന്നപ്പോള്‍ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കൈകാര്യം ചെയ്തിരുന്നതു കൊണ്ടാണ് ജസ്റ്റിസ് വിശ്വനാഥന്‍ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്.


കൊച്ചി: ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി കെ.വി. വിശ്വനാഥന്‍ പിന്മാറി. അഭിഭാഷകനായിരുന്നപ്പോള്‍ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കൈകാര്യം ചെയ്തിരുന്നതു കൊണ്ടാണ് ജസ്റ്റിസ് വിശ്വനാഥന്‍ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്.

ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അഭിഭാഷകനായിരുന്ന കാലത്ത് ഈ കേസില്‍ ഹാജര്‍ ആയിട്ടുണ്ടെന്നും അതിനാല്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുന്നുവെന്നും ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ അറിയിച്ചു. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഹർജി ലിസ്റ്റ് ചെയ്തിരുന്നത്.

Latest Videos

അതേസമയം, ഹര്‍ജി അടിയന്തരമായി കോടതി പരിഗണിക്കേണ്ട ആവശ്യമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഇനി കേസ് പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യും.

click me!