ദില്ലി മദ്യനയക്കേസ്: 'അന്വേഷണവുമായി സഹകരിക്കുന്നില്ല'; കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് ഇഡി

By Web TeamFirst Published Feb 3, 2024, 8:53 PM IST
Highlights

ഇതിനിടെ  ആം ആദ്മി പാർട്ടി എംഎൽഎ മാർക്ക് ബിജെപി 25 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ തെളിവ് നൽകാൻ ആവശ്യപ്പെട്ട്   കെജ്രിവാളിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

ദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാക്കാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് ഇഡി. മദ്യനയക്കേസ് പരിഗണിക്കുന്ന ദില്ലി റോസ് അവന്യൂ കോടതിയിലാണ് ഹർജി നൽകിയത്. തുടർച്ചയായി ഏജൻസി നൽകുന്ന നോട്ടീസുകൾ തള്ളുകയാണെന്നും ഇതിൽ കോടതി ഇടപെടൽ വേണമെന്നുമാണ് ആവശ്യം. ഹർജി ഈ മാസം ഏഴിന് കോടതി പരിഗണിക്കും. ഇതിനിടെ  ആം ആദ്മി പാർട്ടി എംഎൽഎ മാർക്ക് ബിജെപി 25 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ തെളിവ് നൽകാൻ ആവശ്യപ്പെട്ട്   കെജ്രിവാളിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

നോട്ടീസ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ഉദ്യോഗസ്ഥരെ അകത്ത് പ്രവേശിപ്പിക്കാൻ തയ്യാറാകാത്തത് നാടകീയ രംഗങ്ങൾക്ക് വഴിയൊഴുക്കി. ബിജെപി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി.  മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ പൊലീസിനെ ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് കെജ്രിവാൾ ആരോപിച്ചു. എന്നാൽ എല്ലാ അഴിമതിയുടെ തലവനായ കെജ്രിവാൾ എല്ലാത്തിലും നിന്ന് ഓടിയൊളിക്കുകയാണെന്ന് ബിജെപി പരിഹസിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!