ബന്ധം തകര്‍ക്കാൻ കാമുകിയെ പിതാവ് യുഎസിലേക്ക് അയച്ചു; യുവാവ് പക തീര്‍ത്തത് വെടിയുതിർത്ത്, അറസ്റ്റ്

By Web Team  |  First Published Nov 11, 2024, 8:34 AM IST

ഞായറാഴ്ച കാമുകിയും പിതാവും താമസിക്കുന്ന അപ്പാർട്ട്‌മെന്‍റില്‍ എത്തി ബൽവീന്ദർ പ്രശ്നമുണ്ടാക്കുകയായിരുന്നു


ഹൈദരാബാദ്: ബന്ധം തകര്‍ക്കാൻ കാമുകിയെ അമേരിക്കയിലേക്ക് അയച്ചതിന് പിതാവിന് നേര്‍ക്ക് വെടിയുതിര്‍ത്ത യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. ബൽവീന്ദർ സിംഗ് എന്ന പ്രതി എയർഗൺ ഉപയോഗിച്ചാണ് കാമുകിയുടെ പിതാവിനെ ആക്രമിച്ചത്. ഒരു റൗണ്ട് വെടിവെച്ച ബല്‍വീന്ദറിന്‍റെ ആക്രമണത്തില്‍ കാമുകിയുടെ പിതാവിന്‍റെ വലത് കണ്ണിന് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

ഞായറാഴ്ച കാമുകിയും പിതാവും താമസിക്കുന്ന അപ്പാർട്ട്‌മെന്‍റില്‍ എത്തി ബൽവീന്ദർ പ്രശ്നമുണ്ടാക്കുകയായിരുന്നു. തര്‍ക്കം കടുത്തപ്പോഴാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് ഇയാൾ വെടിയുതിര്‍ത്തത്. ബൽവീന്ദർ കൈയിൽ എയർ ഗണ്ണുമായി കെട്ടിട സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നത് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. വെടിയുതിർത്ത ശേഷം ബൽവീന്ദർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

Latest Videos

undefined

സരൂർനഗർ പൊലീസ് സ്റ്റേഷനിൽ സെക്ഷൻ 109 (കൊലപാതകശ്രമം) കൂടാതെ ബിഎൻഎസിന്‍റെ മറ്റ് വകുപ്പുകളും ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം ബൽവീന്ദറിനെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. കാമുകിയുമായുള്ള ബന്ധം തകര്‍ത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബൽവീന്ദർ തന്‍റെ മകളെ പ്രണയത്തിന്‍റെ പേരിൽ പീഡിപ്പിക്കുകയായിരുന്നെന്നും ഈ വിഷയത്തിൽ അടുത്തിടെ താനുമായി വഴക്കിട്ടിരുന്നെന്നും പിതാവിന്‍റെ പരാതിയിൽ പറയുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. 

10 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; 500 രൂപ അച്ചടിച്ച് ചെലവാക്കി യുവാക്കൾ, അറസ്റ്റ്

അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!