ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് സത്യപ്രതിജ്ഞ നടക്കും
മുബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.
ഫഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ നേതാവായി തെരഞ്ഞെടുത്തു. നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്നാവിസിന്‍റെ സത്യപ്രതിജ്ഞ നടക്കും.നിയമസഭ കക്ഷി യോഗത്തിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.