രാജ്യത്തെ ആദ്യത്തെ നൈറ്റ് സഫാരി ഉത്തര്‍പ്രദേശില്‍, വിലയിരുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

By Web Team  |  First Published Nov 20, 2024, 9:02 PM IST

72 ശതമാനം പ്രദേശത്തും പച്ചപ്പ് വികസിപ്പിക്കണമെന്നും സൗരോർജ പദ്ധതികൾക്കും ഇവിടെ സ്ഥാനം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ലഖ്‌നൗ: രാജ്യത്തെ ആ​ദ്യ നൈറ്റ് സഫാരി ഉത്തർപ്രദേശ് സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തലസ്ഥാനമായ ലഖ്‌നൗവിൽ നിർമിക്കാൻ പോകുന്ന നൈറ്റ് സഫാരി രാജ്യത്തെയും ലോകത്തെയും പ്രകൃതിസ്‌നേഹികൾക്ക് പുതിയ ലക്ഷ്യസ്ഥാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ലോകത്തിലെ അഞ്ചാമത്തെ നൈറ്റ് സഫാരി ആയിരിക്കും ലഖ്നൗവിൽ ഒരുങ്ങുന്നത്. കുക്രയിൽ നൈറ്റ് സഫാരി പാർക്കിന്റെയും മൃഗശാലയുടെയും മാർ​ഗരേഖ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. 2026 ജൂണിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

72 ശതമാനം പ്രദേശത്തും പച്ചപ്പ് വികസിപ്പിക്കണമെന്നും സൗരോർജ പദ്ധതികൾക്കും ഇവിടെ സ്ഥാനം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൈറ്റ് സഫാരി പദ്ധതി സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയാണെന്നും ഇതിൻ്റെ നിർമ്മാണത്തിനുള്ള അനുമതി ന്യൂഡൽഹിയിലെ സെൻട്രൽ മൃഗശാല അതോറിറ്റിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Latest Videos

click me!