നിയമവിദ്യാര്‍ഥിനിയെ കാമുകൻ പീഡിപ്പിച്ചു, വീഡിയോ പകർത്തി സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

By Web Team  |  First Published Nov 20, 2024, 6:54 PM IST

വംശി കാമുകിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് വംശിയുടെ മൂന്ന് സുഹൃത്തുക്കൾ യുവതിയെ ബലാത്സംഗം ചെയ്തു. പുറത്ത് പറഞ്ഞാൽ പീഡന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭിഷണിപ്പെടുത്തി.


വിശാഖപട്ടണം: ആന്ധ്ര പ്രദേശില്‍ നിയവിദ്യാര്‍ഥിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാമുകനും സുഹൃത്തുക്കളും പിടിയിൽ. കഴിഞ്ഞ ഓഗസ്റ്റില്‍  ആണ് സംഭവം നടന്നത്. മനോവിഷമത്തിലായിരുന്ന യുവതി അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് വിവരം വീട്ടുകാരറിയുന്നത്. തുടർന്ന്  വിദ്യാര്‍ഥിനിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വിദ്യാർഥിനിയുടെ കാമുകനടക്കം മുഴുവന്‍ പ്രതികളെയും  അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ കാമുകനായ വംശിയും മൂന്ന് സുഹൃത്തുക്കളുമാണ് ചൊവ്വാഴ്ച പൊലീസിന്‍റെ പിടിയിലായത്.  കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വംശിയും പെണ്‍കുട്ടിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഓഗസ്റ്റിൽ വംശി യുവതിയെ  വിശാഖപട്ടണത്തെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. ഇവിടെവെച്ച് വംശി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

Latest Videos

വംശി കാമുകിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് വംശിയുടെ മൂന്ന് സുഹൃത്തുക്കൾ യുവതിയെ ബലാത്സംഗം ചെയ്തു. പുറത്ത് പറഞ്ഞാൽ പീഡന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭിഷണിപ്പെടുത്തി. സംഭവത്തെ കുറിച്ച് പുറത്ത് പറയാതിരുന്ന യുവതി, മനോവിഷമത്തിൽ നവംബര്‍ 18ന് വീടിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ യുവതിയുടെ പിതാവ് ഇത് കാണുകയും രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടി താൻ നേരിട്ട കൊടിയ പീഡനത്തെക്കുറിച്ച് വീട്ടുകാരോട് പറയുന്നത്. വിവരമറിഞ്ഞ കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Read More :  എത്തിയത് മുംബൈയിൽ നിന്ന്, ലക്ഷ്യം മലപ്പുറത്തും കോഴിക്കോടും കച്ചവടം; പാനൂരിൽ ബ്രൗൺ ഷുഗറുമായി 54 കാരൻ പിടിയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

click me!