13 മൃഗങ്ങളുടെ സാംപിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതിൽ മൂന്ന് സിംഹം, മൂന്ന് കടുവ, ഒരു പുള്ളിപുലി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.
ജയ്പൂർ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ മൃഗങ്ങളിലും രോഗബാധ ഉണ്ടാകുന്നതായി റിപ്പോർട്ട്. ജയ്പൂർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) അധികൃതർ അറിയിച്ചു. ത്രിപുരിന്‍റെ സാമ്പിളുകൾക്കൊപ്പം പരിശോധനക്ക് അയച്ച പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണ്. 13 മൃഗങ്ങളുടെ സാംപിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതിൽ മൂന്ന് സിംഹം, മൂന്ന് കടുവ, ഒരു പുള്ളിപുലി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.
മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിൽനിന്നാകാം രോഗം മൃഗങ്ങളിലേക്ക് പകർന്നതെന്ന് ഐവിആർഐ ജോയിന്റ് ഡയറക്ടർ കെ പി സിംഗ് പറഞ്ഞു. ഉത്തർപ്രദേശിലെ ഇറ്റാവാ സഫാരി പാർക്കിലെ രണ്ട് പെൺസിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുപിയിലെ സിംഹങ്ങൾക്കും രോഗം സ്ഥിരീകരിച്ചത്.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona