കൊവിഡിനെതിരെ അക്ഷീണമായി പോരാടിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് കമ്മിറ്റി അറിയിച്ചു.
ബെംഗളൂരു: കൊവിഡ് പേരാളികളെ (covid warriors) അഭിനന്ദിക്കാനൊരുങ്ങി നമ്മ ബെംഗളൂരു ഫൗണ്ടേഷന്‍(Namma bengaluru foundation). ഇത്തവണത്തെ നമ്മ ബെംഗളൂരു പുരസ്‌കാരങ്ങള്‍ (Namma bengaluru awards) കൊവിഡ് പോരാളികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. കൊവിഡിനെതിരെ അക്ഷീണമായി പോരാടിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് കമ്മിറ്റി അറിയിച്ചു.
നാമനിര്‍ദേശങ്ങള്‍ ഒക്ടോബര്‍ 24വരെ സ്വീകരിക്കും. നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ നമ്മ ബെംഗളൂരു അവാര്‍ഡ്‌സ് 12ാം എഡിഷനാണ് ഈ വര്‍ഷം നല്‍കുന്നത്. കൊവിഡ് പോരാളികള്‍ക്കുള്ള ബെംഗളൂരു നഗരത്തിന്റെ നന്ദിപ്രകാശനമായിരിക്കും പുരസ്‌കാരമെന്നും കമ്മിറ്റി അറിയിച്ചു. ആരോഗ്യ യോധാരു എന്ന പേരിലാണ് അവാര്‍ഡ്. ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ ഓഫ് ദ ഇയര്‍, ഫ്രണ്ട്‌ലൈന്‍ വര്‍ക്കര്‍ ഓഫ് ദ ഇയര്‍, സോഷ്യല്‍ വര്‍ക്ക് ഓര്‍ഗനൈസേഷന്‍, മീഡിയ ചാമ്പ്യന്‍ ഓഫ് ദ ഇയര്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. ഡിസംബര്‍ 10ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.