അയൽവാസി 'ഡെയ്സി'യെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി യുവതി, നടപടികൾക്ക് വിലക്കുമായി കർണാടക ഹൈക്കോടതി

By Web Team  |  First Published Jul 25, 2024, 12:59 PM IST

വളർത്തുപൂച്ചയായ 'ഡെയ്സി'യെ അയൽവാസി തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് യുവതി കോടതിയിൽ എത്തിയതിന് പിന്നാലെയാണ് സംഭവം ചർച്ചയായത്


ബെംഗളൂരു: വളർത്തുപൂച്ച 'ഡെയ്സി'യെ ചൊല്ലിയുള്ള നിയമ നടപടികൾക്ക് സ്റ്റേയുമായി കർണാടക ഹൈക്കോടതി. കർണാടകയിലെ അനേകലിലെ അസാധാരണ സംഭവങ്ങളിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ മറ്റ് നിയമ നടപടികൾ തുടരുന്നതിനാണ് ജസ്റ്റിസ് എം നാഗപ്രസന്ന സ്റ്റേ നൽകിയത്. വളർത്തുപൂച്ചയെ ചൊല്ലി അയൽവാസികൾ തമ്മിലുള്ള തർക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. 

വളർത്തുപൂച്ചയായ 'ഡെയ്സി'യെ അയൽവാസി തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് യുവതി കോടതിയിൽ എത്തിയതിന് പിന്നാലെയാണ് സംഭവം ചർച്ചയായത്. വീട്ടുമുറ്റത്തും അയൽ വീടിന്റെ മതിലിലുമായി കളിക്കുന്നതിനെ 'ഡെയ്സി'യെ കാണാതായെന്നായിരുന്നു ഉടമയുടെ പരാതി. പിന്നാലെ 'ഡെയ്സി'യെ അയൽവീട്ടിനുള്ളിൽ കാണുന്ന സിസിടിവി ദൃശ്യങ്ങളും കൈവശമുണ്ടെന്ന് ഉടമ അവകാശപ്പെട്ടിരുന്നു. അപമാനിക്കണമെന്ന ലക്ഷ്യത്തോടെ തടഞ്ഞ് വയ്ക്കുക, സ്ത്രീത്വത്തിനെതിരായ അപമാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്.

Latest Videos

undefined

എന്നാൽ പൂച്ചകളുടെ അലഞ്ഞ് തിരിയുന്ന സ്വഭാവത്തിന് തുറന്ന ജനലിലൂടെ വീടിന് അകത്തെത്തിയാണെന്നായിരുന്നു അയൽവാസിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇത്തരം കേസുകൾ അനുവദിക്കുന്നത് നിയമ സംവിധാനത്തെ ദുരുപയോഗിക്കുന്നതാണെന്നും യുവതിയുടെ പരാതിയിൽ പൊലീസ് ഇതിനോടകം തന്നെ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് എതിർഭാഗം അഭിഭാഷകൻ കോടതിയിൽ വിശദമാക്കിയത്. പരാതിക്കാരന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കുറ്റപത്രമെന്നും കോടതിയെ അഭിഭാഷകൻ അറിയിച്ചു. ഇതോടെയാണ് കോടതി കേസിലെ തുടർന്നുള്ള നിയമ നടപടികൾ താൽക്കാലികമായി വിലക്കിയത്. പരാതിയിലെ  വ്യക്തത കുറവ് പരിഹരിക്കും വരെയാണ് സ്റ്റേ അനുവദിച്ചിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!