തായ്‍ലൻഡ്, മലേഷ്യ, ഇന്തൊനേഷ്യ...ഇന്ത്യക്കാരേ വിസയില്ലാതെ കറങ്ങി വരാം; ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്ത്

By Web Team  |  First Published Jul 24, 2024, 2:47 PM IST

സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ ഏറ്റവും പുതിയ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 


ദില്ലി: ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടിക പുറത്തുവിട്ടു. ഹൈന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സ് ആണ് പട്ടിക പുറത്തുവിട്ടത്. ലോകത്തിലെ യാത്രാവിവരങ്ങളുടെ കൃത്യമായ ഡാറ്റാബേസ് സൂക്ഷിക്കുന്ന ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്. 

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരാണ്. സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച്  195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാമത്. ഈ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര സാധ്യമാകും. ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, അയ‍ർലാന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, സൗത്ത് കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് മൂന്നാമതുള്ളത്. ഇവിടങ്ങളെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം, യുകെ, ന്യൂസിലാന്‍ഡ്, നോര്‍വേ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വിറ്റസര്‍ലാന്‍ഡ് എന്നിവ നാലാം സ്ഥാനത്തുണ്ട്.  ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് അഞ്ചാം സ്ഥാനത്തുള്ളത്. 

Latest Videos

undefined

Read Also - പിറന്നുവീണ കുഞ്ഞാവ ചിരിച്ചു, വായിൽ 32 പല്ലുകൾ! അറിയണം ഈ അവസ്ഥയെ, വീഡിയോ പങ്കുവെച്ച് അമ്മ

പട്ടികയില്‍ ഇന്ത്യ 82-ാമതാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 58 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാം. ഇന്തൊനേഷ്യ, മലേഷ്യ, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടും.  100-ാം സ്ഥാനത്താണ് പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാനത്താണ് പട്ടികയില്‍ പിന്നിലുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!