ആദ്യ ഡോസ് വാക്സീന്‍ നല്‍കിയവരുടെ എണ്ണം അൻപത് കോടിയും ആകെ ഡോസുകളുടെ എണ്ണം 65 കോടിയും കടന്നു. അതേസമയം ഇതുവരെ 14 കോടി ആളുകൾക്കാണ് രാജ്യത്ത് രണ്ട് ഡോസ് വാക്സീനും നല്‍കിയിട്ടുള്ളത്.
ദില്ലി: കൊവിഡ് വാക്സിനേഷനില്‍ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ. ഒരു കോടി എട്ട് ലക്ഷം ഡോസ് വാക്സീനാണ് ആറുമണി വരെ നല്‍കിയത്. ഓഗസ്റ്റ് 27ലെ ഒരു കോടി മൂന്ന് ലക്ഷം ഡോസ് എന്ന് റെക്കോർഡാണ് ഇന്ന് തിരുത്തിയത്.
ആദ്യ ഡോസ് വാക്സീന്‍ നല്‍കിയവരുടെ എണ്ണം അൻപത് കോടിയും ആകെ ഡോസുകളുടെ എണ്ണം 65 കോടിയും കടന്നു. അതേസമയം ഇതുവരെ 14 കോടി ആളുകൾക്കാണ് രാജ്യത്ത് രണ്ട് ഡോസ് വാക്സീനും നല്‍കിയിട്ടുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight