6 കിലോ കൊക്കെയ്നുമായി ജർമൻ പൗരത്വമുള്ള ഇന്ത്യൻ വംശജനെ സിബിഐ അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്നും ദില്ലിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ വന്നത്.
ദില്ലി: ദില്ലി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 6 കിലോ കൊക്കെയ്നുമായി ജർമൻ പൗരത്വമുള്ള ഇന്ത്യൻ വംശജനെ സിബിഐ അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്നും ദില്ലിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ വന്നത്. കളിപ്പാട്ടങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 270 ക്യാപ്സൂളുകളിലായാണ് ഇയാളില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 100 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത് എന്നാണ് വിവരം.