ഉത്തർ പ്രദേശിൽ ദളിത് യുവാവിനെ മുൻ സൈനികൻ വെടിവച്ചുകൊന്നു

By Web TeamFirst Published Sep 3, 2024, 8:56 AM IST
Highlights

തിങ്കളാഴ്ച വൈകുന്നേരം ഗ്രാമത്തിലെ പാർഖി ദുബേയ് സമീപത്ത് വച്ച് അരുൺ സിംഗ് രമേഷിനെ തടഞ്ഞു വയ്ക്കുകയായിരുന്നു

ഗോണ്ട: ഉത്തർ പ്രദേശിൽ ദളിത് യുവാവിനെ വെടിവച്ചുകൊന്ന് മുൻ സൈനികൻ. ഉത്തർ പ്രദേശിലെ ഗോണ്ടയിലെ ഉമ്റി ബീഗംഗഞ്ചിൽ തിങ്കളാഴ്ചയാണ് സംഭവം. രമേഷ് ഭാരതി എന്ന 46കാരനാണ് കൊല്ലപ്പെട്ടത്. എസ് സി വിഭാഗത്തിലുള്ള യുവാവുമായി മുൻ സൈനികനായ അരുൺ സിംഗിന് വസ്തു തർക്കം നിലനിന്നിരുന്നു. ഇതിനെ ചൊല്ലിയ തർക്കത്തിനിടയിൽ തിങ്കളാഴ്ച വൈകുന്നേരം ഗ്രാമത്തിലെ പാർഖി ദുബേയ് സമീപത്ത് വച്ച് അരുൺ സിംഗ് രമേഷിനെ തടഞ്ഞു വയ്ക്കുകയായിരുന്നു. സ്ഥലത്തേ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ ക്ലോസ് റേഞ്ചിൽ വച്ച് അരുൺ സിംഗ് വെടി വയ്ക്കുകയായിരുന്നു. 

സംഭവത്തേക്കുറിച്ച് വിവരം ലഭിച്ച് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും രമേഷ് ഭാരതി മരിച്ചിരുന്നു. ഫോറൻസിക് സംഘം മേഖലയിലെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു. രമേഷിന്റെ മകന്റെ പരാതിയിൽ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടാനായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മറ്റൊരു സംഭവത്തിൽ 12ാം ക്ലാസ് വിദ്യാർത്ഥിയെ ഗോരക്ഷാ പ്രവർത്തകർ ഹരിയാനയിൽ വെടിവച്ചുകൊന്നു. ഹരിയാനയിലെ ഗന്ധപുരിയിലാണ് കൊലപാതകം നടന്നത്. ആര്യൻ മിശ്രയെന്ന പ്ലസ് ടു വിദ്യാർത്ഥിയെ 30 കിലോമീറ്ററോളം  തുരത്തിയ ശേഷമാണ് വെടിവച്ച് വീഴ്ത്തിയത്. ദില്ലി ആഗ്ര ദേശീയ പാതയിലാണ് സംഭവം.  കാറുകളിലെത്തി കാലികളെ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
 

click me!