രണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കം പൊട്ടിക്കുന്നതിനിടെ വീടിന് തീ പിടിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഉലുബേരിയ മുനിസിപ്പാലിറ്റിയിലെ 27ആം വാർഡിലാണ് സംഭവം നടന്നത്. കുട്ടികൾ പടക്കം പൊട്ടിക്കുന്നതിനിടെ, സമീപത്ത് സൂക്ഷിച്ചിരുന്ന മറ്റ് പടക്കങ്ങളിലേക്ക് തീപ്പൊരി വീണു. തുടർന്ന് തൊട്ടടുത്ത വീടിന് തീപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ രണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചു. കൃത്യ സമയത്ത് തീ അണച്ചതുകൊണ്ട് മറ്റ് വീടുകളിലേക്ക് തീപടരുന്നത് ഒഴിവാക്കാൻ കഴിഞ്ഞെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
undefined
പൊള്ളലേറ്റ മൂന്ന് കുട്ടികളെ ഉടനെ ഉലുബേരിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒൻപത് വയസ്സും നാല് വയസ്സും രണ്ടര വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് അയച്ചതായി ഹൗറയിലെ ഡിവിഷണൽ ഫയർ ഓഫീസർ രഞ്ജൻ കുമാർ ഘോഷ് പറഞ്ഞു.
അയല്‍വാസികളുടെ ദീപാവലി ആഘോഷം, കയര്‍ ഫാക്ടറി ഉടമയ്ക്ക് മൂന്ന് ലക്ഷത്തിന്‍റെ നഷ്ടം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം