റെയിൽവേ സ്റ്റേഷനിലെത്തിയ പൊലീസ് നായ ഓടിയത് സമീപത്തെ വീട്ടിലേക്ക്; പിന്നാലെ പാഞ്ഞ് പൊലീസ്, ടെറസിൽ കഞ്ചാവുചെടി

By Web Team  |  First Published Nov 10, 2024, 10:15 AM IST

പുതുതായി പൊലീസ് സേനയിൽ പ്രവേശിച്ച സ്‌നിഫർ ഡോഗിനെ ശിവനഗർ ഭാഗത്തെ പതിവ് മയക്കുമരുന്ന് വിരുദ്ധ പരിശോധനയ്‌ക്കായാണ് വാറങ്കൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്


ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ നായ മണം പിടിച്ച് പോയത് സമീത്തെ വീട്ടിലേക്ക്. പൊലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. റെയില്‍വേ സ്റ്റേഷന്‍റെ സമീപമുള്ള വീട്ടിലെ ടെറസില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടിയാണ് പിടിച്ചെടുത്തത്. വാറങ്കല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 

പുതുതായി പൊലീസ് സേനയിൽ പ്രവേശിച്ച സ്‌നിഫർ ഡോഗിനെ ശിവനഗർ ഭാഗത്തെ പതിവ് മയക്കുമരുന്ന് വിരുദ്ധ പരിശോധനയ്‌ക്കായാണ് വാറങ്കൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. 100 മീറ്റർ വരെ ദൂരെയുള്ള മയക്കമരുന്ന് വരെ മണത്ത് തിരിച്ചറിയാൻ പരിശീലനം ലഭിച്ച പൊലീസ് നായ റെയിൽവേ പ്ലാറ്റ്‌ഫോമിൽ കാര്യമായി ഒന്നും കണ്ടെത്തിയില്ല. എന്നാല്‍, എന്തോ സംശയം തോന്നി സമീപത്തുള്ള ഒരു വീട്ടിലേക്ക് ഓടി.

Latest Videos

undefined

പടികൾ കയറി കെട്ടിടത്തിന്‍റെ ടെറസിലേക്ക് സ്നിഫർ നായ പാഞ്ഞപ്പോൾ ഒരു പിടിയും കിട്ടിയില്ലെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് എത്തി. അവിടെ ടെറസ് ഗാർഡനിൽ വളരുന്ന രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സേനയില്‍ ഇതോടെ പുതിയ പൊലീസ് നായ മിന്നും താരമായിരിക്കുകയാണ്. 

10 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; 500 രൂപ അച്ചടിച്ച് ചെലവാക്കി യുവാക്കൾ, അറസ്റ്റ്

അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!