ജമ്മു കശ്മീരിൽ ഒരു കാരണവശാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന ബിജെപി നിലപാട് അമിത് ഷാ ആവർത്തിച്ചു.
ദില്ലി: ആർട്ടിക്കിൾ 370, മുസ്ലീം സംവരണം, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഒരു കാരണവശാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന ബിജെപി നിലപാട് അദ്ദേഹം ആവർത്തിച്ചു. ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയ്ക്ക് എതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ഔറംഗാബാദിൻ്റെ പേര് സംഭാജി നഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്ത, രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത, മുത്തലാഖ് നിർത്തലാക്കുന്നതിനെ എതിർത്ത, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്ത, സർജിക്കൽ സ്‌ട്രൈക്കിനെ എതിർത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇരിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു. ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവർക്കൊപ്പമാണ് ശിവസേന (യുബിടി) ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
undefined
വഖഫ് നിയമവുമായി ബന്ധപ്പെട്ടും അമിത് ഷാ പ്രതികരിച്ചു. 400 വർഷം പഴക്കമുള്ള ക്ഷേത്രങ്ങളും കർഷകരുടെ ഭൂമിയും ജനങ്ങളുടെ വീടുകളും വഖഫ് സ്വത്തായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് നിയമം ഭേദഗതി ചെയ്യാൻ ബിൽ കൊണ്ടുവന്നു, എന്നാൽ രാഹുൽ ഗാന്ധിയും ശരദ് പവാറും ഇതിനെ എതിർക്കുകയാണെന്ന് പറഞ്ഞ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദി തീർച്ചയായും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്യും.
READ MORE: തായ്‌വാനെ വട്ടമിട്ട് 24 ചൈനീസ് വിമാനങ്ങളും 6 നാവിക സേന കപ്പലുകളും; 'ഗ്രേ സോൺ തന്ത്രം' തുടരുന്നു