പട്ടികജാതി വികസനത്തിനായുള്ള 71,686 കോടി പാഴായി; പാര്‍ലമെന്‍റില്‍ സമ്മതിച്ച് കേന്ദ്രസർക്കാർ

By Web TeamFirst Published Dec 6, 2023, 9:51 PM IST
Highlights

വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര സാമൂഹിക നീതി വകുപ്പാണ് മറുപടി നല്‍കിയത്.

ദില്ലി: പട്ടിക ജാതി വികസനത്തിനായുള്ള 71,686 കോടി ചെലവഴിക്കാതെ പാഴായെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. 2018 മുതല്‍ 2023 വരെയുള്ള കണക്കാണ് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചത്. വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര സാമൂഹിക നീതി വകുപ്പാണ് മറുപടി നല്‍കിയത്. ഫണ്ടില്ലെന്ന് പറഞ്ഞ് പട്ടികജാതി ഫെല്ലോഷിപ്പ് വരെ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ കോടികള്‍ ലാപ്സ് ആക്കിക്കളയുന്നത് കടുത്ത അനീതിയെന്ന് വി ശിവദാസൻ കുറ്റപ്പെടുത്തി.

സഖ്യത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി: ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

click me!