80 രൂപക്ക് ചോറ്, സാമ്പാർ, കറിവേപ്പില, രസം, മോര്, വട, വാഴയില, ഒരു അച്ചാർ എന്നിവയുൾപ്പെടെയെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പൊതി തുറന്നപ്പോൾ പാഴ്സലിൽ അച്ചാർ ഉണ്ടായിരുന്നില്ല.
ചെന്നൈ: പൊതിച്ചോറിൽ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കിൽ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴയും നൽകണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്നാട് വില്ലുപുരത്തെ ഹോട്ടൽ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്. രണ്ട് വർഷം മുമ്പത്തെ സംഭവത്തിലാണ് നടപടി. അന്ന് ഉപഭോക്താവ് ഹോട്ടലിൽ നിന്ന് 2000 രൂപക്ക് ആരോഗ്യസ്വാമി 25 പാഴ്സൽ ഊൺ വാങ്ങി.
വില്ലുപുരം ബസ് സ്റ്റേഷന് എതിർവശത്തുള്ള പാലമുരുകൻ എന്ന റെസ്റ്റോറൻ്റിൽ നിന്നാണ് പാഴ്സൽ വാങ്ങിയത്. 80 രൂപക്ക് ചോറ്, സാമ്പാർ, കറിവേപ്പില, രസം, മോര്, വട, വാഴയില, ഒരു അച്ചാർ എന്നിവയുൾപ്പെടെയെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പൊതി തുറന്നപ്പോൾ പാഴ്സലിൽ അച്ചാർ ഉണ്ടായിരുന്നില്ല. ഭക്ഷണത്തിൽ അച്ചാർ ഇല്ലാത്തതിൽ നിരാശനായ ആരോഗ്യസ്വാമി ബന്ധപ്പെട്ട ഹോട്ടൽ മാനേജ്മെൻ്റിനോട് പരാതിപ്പെട്ടെങ്കിലും മാനേജ്മെന്റ് ഗൗരവമായി ഇടപെട്ടില്ല.
undefined
Read More... ഓണവിപണി ലക്ഷ്യമിട്ട് ചാരായം വാറ്റ്, ചടയമംഗലത്ത് പിടികൂടിയത് 5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും
തുടർന്ന് വില്ലുപുരം ജില്ലാ ഉപഭോക്തൃ കോടതിയിൽ ആരോഗ്യസാമി കേസ് ഫയൽ ചെയ്തു. ഈ ഹർജി പരിഗണിച്ച കോടതി, ഭക്ഷണത്തിന് അച്ചാർ നൽകാത്തത് ഹരജിക്കാരനെ മാനസിക വിഷമത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട റസ്‌റ്റോറൻ്റിനോട് പിഴയും അച്ചാറിന് 25 രൂപയും അടക്കാൻ ഉത്തരവിട്ടു.