42 വയസുകാരനായ കൊല്ലം ഓടനാവട്ടം അരയകുന്ന് വീട്ടില്‍ ബിജുമോന്‍ ഞായാറാഴ്ച പുലര്‍ച്ചെയാണ് മംഗലാപുരം ബ്രഹ്മാവര്‍ പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. ചെര്‍ക്കാടിയിലെ ഒരു സ്ത്രീ തന്നെയും കുട്ടിയേയും വീട്ടില്‍ കയറി ഉപദ്രവിച്ചതായി പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ബിജുമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ബെംഗളൂരു: കര്‍ണാടക ബ്രഹ്മാവര്‍ പൊലീസ് സ്റ്റേഷനില്‍ മലയാളി യുവാവ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കൊല്ലം ഓടനാവട്ടം സ്വദേശിയായ ബിജുമോന്‍ ആണ് മരിച്ചത്.
42 വയസുകാരനായ കൊല്ലം ഓടനാവട്ടം അരയകുന്ന് വീട്ടില്‍ ബിജുമോന്‍ ഞായാറാഴ്ച പുലര്‍ച്ചെയാണ് മംഗലാപുരം ബ്രഹ്മാവര്‍ പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. ചെര്‍ക്കാടിയിലെ ഒരു സ്ത്രീ തന്നെയും കുട്ടിയേയും വീട്ടില്‍ കയറി ഉപദ്രവിച്ചതായി പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ബിജുമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 3.45 ന് ബിജുമോന്‍ ലോക്കപ്പില്‍ കുഴഞ്ഞ് വീണ് മരിച്ചെന്നാണ് പൊലീസ് പറയുന്നത്.
undefined
സംഭവത്തില്‍ ബ്രഹ്മാവര്‍ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ മധു, ഡ്യൂട്ടില്‍ ഉണ്ടായിരുന്ന എസ്എച്ച്ഒ സുജാത എന്നിവരെയാണ് പൊലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ സസ്പെന്‍റ് ചെയ്തത്. ലോക്കപ്പില്‍ കുഴഞ്ഞ് വീണ ബിജുമോനെ ബ്രഹ്മാവര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണ ശേഷമാണ് ഇദ്ദേഹത്തിനെതിരെ ഉള്ള പരാതിയില്‍ എഫ്ഐആര്‍ ഇട്ടതെന്നും ആക്ഷേപമുണ്ട്. ബിജുമോനെ പൊലീസിന് പുറമേ നാട്ടുകാരും മര്‍ദ്ദിച്ചതായാണ് സംശയം. രണ്ടാഴ്ചയ്ക്ക് മുമ്പാണ് ബിജുമോന്‍ ബ്രഹ്മാവര്‍ ഷിപ്ഡാര്‍ഡില്‍ ജോലിക്കായി എത്തിയത്. മരണത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം
https://www.youtube.com/watch?v=Ko18SgceYX8