നിതീഷ് കുമാറിന്റെ ഹെലികോപ്ടർ അടിയന്തിരമായി താഴെയിറക്കി

By Web Team  |  First Published Aug 19, 2022, 9:53 PM IST

ഒടുവിൽ റോഡ് മാർഗമാണ് മുഖ്യമന്ത്രി പട്‌നയിലേക്ക് തിരിച്ചത്.


ദില്ലി: മോശം കാലാവസ്ഥയെ തുടർന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഹെലികോപ്റ്റർ വെള്ളിയാഴ്ച ഗയയിൽ അടിയന്തരമായി ഇറക്കി. ഗയയിലെയും ഔറംഗബാദിലെയും വരൾച്ച ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തുകയായിരുന്നു കുമാർ. പട്നയിലേക്ക് മടങ്ങുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്ററിന്റെ പൈലറ്റ് ഗയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (മഗധ് റേഞ്ച്) വിനയ് കുമാർ പറഞ്ഞു. ഒടുവിൽ റോഡ് മാർഗമാണ് മുഖ്യമന്ത്രി പട്‌നയിലേക്ക് തിരിച്ചത്.

വീണ്ടും കലങ്ങി മറിയുമോ ബിഹാര്‍ ? മന്ത്രിമാരെ ചൊല്ലി തർക്കം; മഹാസഖ്യത്തില്‍ അതൃപ്തി

Latest Videos

മൺസൂണിൽ 40% മഴയുടെ കുറവുണ്ടായതിനെത്തുടർന്ന് നിരവധി ജില്ലകൾ കടുത്ത വരൾച്ചയുടെ പിടിയിലാകുമെന്ന ആശങ്കയിലാണ്. പ്രശ്നങ്ങൾ നേരിട്ടറിയുന്നതിന് വേണ്ടിയാണ് മുഖ്യ‌മന്ത്രി ഹെലികോപ്ടർ നിരീക്ഷണം നടത്താൻ തീരുമാനിച്ചത്. ബിഹാറിൽ മഴ കുറയുന്നതിനാൽ വരൾച്ചയുടെ സാഹചര്യം കണക്കിലെടുത്ത് സർക്കാർ കൂടുതൽ മുൻകരുതൽ സ്വീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് കഴിഞ്ഞ‌യാഴ്ചയാണ് നിതീഷ് കുമാർ എൻ‍ഡിഎ വിട്ട് വീണ്ടും മഹാസഖ്യത്തിൽ ചേർന്ന് മുഖ്യമന്ത്രി പദം തുടർന്നത്. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു നിതീഷ് എൻഡിഎ വി‌ട്ട് ആർജെ‍ഡി മുന്നണി‌യിലെത്തിയത്. 

click me!