പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ ഉടൻ; അപേക്ഷിക്കാൻ ഓൺലൈൻ പോർട്ടലും

By Web TeamFirst Published Feb 27, 2024, 11:16 PM IST
Highlights

പൗരത്വത്തിന് അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ സജ്ജമാക്കും. കേന്ദ്രം നിയോഗിക്കുന്ന സമിതിയാണ് രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കുക. 

ദില്ലി: പൗരത്വ നിയമഭേദഗതി ചട്ടങ്ങള്‍ കേന്ദ്രം ഉടന്‍ പുറത്തിറക്കുമെന്ന് വിവരം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ചട്ടങ്ങള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൗരത്വത്തിന് അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ സജ്ജമാക്കും. കേന്ദ്രം നിയോഗിക്കുന്ന സമിതിയാണ് രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കുക. രണ്ടായിരത്തി പതിനാല് ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിന് മുന്‍പോ ഇന്ത്യയിലെത്തിയ ഹിന്ദു, കൃസ്ത്യന്‍, സിഖ്, പാഴ്സി, ജയിന്‍, ബുദ്ധിസ്റ്റ് വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാം.

രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം; നസീര്‍ ഹൂസൈന്റെ വിജയാഘോഷത്തിനിടെ 'പാക്കിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം, വിവാദം

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!