ഒരു സീറ്റിലെ നിർണായക ലീഡ്; സിപിഐക്കുള്ളത് വലിയ സ്വപ്നം, ഛത്തീസ്ഗഡിൽ ലീഡ് നില മാറിമറിഞ്ഞു, ബിജെപി മുന്നിൽ

By Web TeamFirst Published Dec 3, 2023, 10:35 AM IST
Highlights

അതേസമയം, ഛത്തീസ്ഗഡിൽ ലീഡ് നില മാറിമറിഞ്ഞ അവസ്ഥയാണ്. കോണ്‍ഗ്രസ് ആദ്യം മുന്നില്‍ നിന്നെങ്കിലും പതിയെ കളം പിടിച്ച ബിജെപി ഇപ്പോള്‍ കുതിക്കുകയാണ്.

റായ്പുര്‍: ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് ഒരു സീറ്റിൽ ലീഡ്. കോണ്ട മണ്ഡലത്തില്‍ മനീഷ് കുഞ്ജം ആണ് നിലവില്‍ ലീഡ് ചെയ്യുന്നത്.  സിപിഐ ക്ക് ദേശീയ പാർട്ടി സ്ഥാനം തിരികെ പിടിക്കാൻ നിര്‍ണായകമാണ് ഓരോ വോട്ടുകളും. അതേസമയം, ഛത്തീസ്ഗഡിൽ ലീഡ് നില മാറിമറിഞ്ഞ അവസ്ഥയാണ്. കോണ്‍ഗ്രസ് ആദ്യം മുന്നില്‍ നിന്നെങ്കിലും പതിയെ കളം പിടിച്ച ബിജെപി ഇപ്പോള്‍ കുതിക്കുകയാണ്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 53 സീറ്റുകളിലാണ് ഛത്തീസ്ഗില്‍ ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 34 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. മധ്യപ്രദേശില്‍ ഏകദേശം വിജയം ഉറപ്പിച്ച നിലയിലാണ് ബിജെപി മുന്നേറുന്നത്. രാജസ്ഥാനിലും ബിജെപിയുടെ കുതിപ്പാണ് നടത്തുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് നിലവിലെ വോട്ടെണ്ണല്‍ നല്‍കുന്ന സൂചന.

Latest Videos

2018ല്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 18 മാസം അധികാരത്തില്‍ തുടര്‍ന്നതൊഴിച്ചാല്‍ രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ കയ്യിലാണ് മധ്യപ്രദേശ് ഭരണം. കഴിഞ്ഞ തവണ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള  കോണ്‍ഗ്രസ് നേതാക്കളെ പാളയത്തില്‍ എത്തിച്ചാണ് ബിജെപി ഭരണം പിടിച്ചത്. രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയിൽ 119 സീറ്റുകളിലുമാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

'ഒരു എംഎൽഎയ്ക്ക് ഒരു പ്രവർത്തകൻ'; എല്ലാം ഡികെയുടെ പ്ലാനിംഗ്, 'ചാക്കിട്ട് പിടിക്കാൻ' വരുന്നവർക്ക് മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!