ചണ്ഡീഗഡിൽ വനിതാ ഹോസ്റ്റലിൽ വീഡിയോ ചോർന്ന സംഭവം: 3 പേർ അറസ്റ്റിൽ, മജിസ്ട്രേറ്റ് തല അന്വേഷണം

By Web Team  |  First Published Sep 19, 2022, 8:10 AM IST

ആരോപണ വിധേയയായ പെൺകുട്ടിയെ കൂടാതെ ഷിംല സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത് 
ഒരാൾ പെൺകുട്ടിയുടെ പുരുഷ സുഹൃത്താണെന്ന് പൊലീസ് പറയുന്നു


ദില്ലി : ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ വീഡിയോ ചോർന്നുവെന്ന പരാതിയിൽ  3 പേർ അറസ്റ്റിൽ. ആരോപണ വിധേയയായ പെൺകുട്ടിയെ കൂടാതെ ഷിംല സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. ഒരാൾ പെൺകുട്ടിയുടെ പുരുഷ സുഹൃത്താണെന്ന് പൊലീസ് പറയുന്നു.രണ്ടുപേരെയും ഷിംല പോലീസ് അറസ്റ്റ് ചെയ്തു പഞ്ചാബ് പോലീസിന് കൈമാറി.അന്വേഷണത്തിന് ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.മജിസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു, സർവകലാശാല സപ്തംബർ 24 വരെ അടച്ചിടും.രണ്ട് വാർഡന്മാരെ സസ്പെൻഡ് ചെയ്തു

ഹോസ്റ്റലിൽ നടന്നതെന്ത്? 60ലധികം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചോർന്നതായി ആരോപണം, അലയടിച്ച് പ്രതിഷേധം

Latest Videos

 

click me!