നെല്ല് സംഭരണം: 5 വർഷത്തെ വാർഷിക ഓഡിറ്റ് കണക്ക് കേരളത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ

By Web TeamFirst Published Dec 6, 2023, 7:51 PM IST
Highlights

കഴിഞ്ഞ മൂന്ന് വർഷം താങ്ങുവില ഇനത്തില്‍ 4355 കോടി നല്‍കിയിട്ടുണ്ടെന്നും സർക്കാർ വെളിപ്പെടുത്തി. 

തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേന്ദ്ര സർക്കാർ. 5 വർഷത്തെ വാർഷിക ഓഡിറ്റ് കണക്കുകൾ കേരളത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത്. 2016-17  വരെയുള്ള വാർ‍ഷിക ഓഡിറ്റ് കണക്കുകള്‍ മാത്രമേ  ലഭ്യമായിട്ടുള്ളൂ എന്നും  ഇതിനെ തുടര്‍ന്ന് സബ്സിഡിയുടെ അഞ്ച് ശതമാനം തടഞ്ഞുവെച്ചിരിക്കുകയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. 
കണക്കുകള്‍ തുടര്‍ന്നും ലഭിച്ചില്ലെങ്കില്‍ വർഷം രണ്ട് ശതമാനം വച്ച് തടയുമെന്നും കേന്ദ്രസർക്കാർ പാർലമെന്‍റില്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷം താങ്ങുവില ഇനത്തില്‍ 4355 കോടി നല്‍കിയിട്ടുണ്ടെന്നും സർക്കാർ വെളിപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍റെ മറുപടി. 

'അതും സപ്ലൈകോ പൂർണ്ണമായി അടച്ചു തീര്‍ക്കും, കർഷകന് ബാധ്യതയില്ല'; നെല്ല് സംഭരണവില വിതരണം 13 മുതല്‍

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!