കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം; തുക അനുവദിച്ചത് ഉത്സവ സീസൺ കണക്കിലെടുത്ത്

By Web TeamFirst Published Dec 22, 2023, 3:17 PM IST
Highlights

വിവിധ സംസ്ഥാനങ്ങൾ‌ക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്. 

ദില്ലി: കേരളത്തിന് 1404.50 കോടി രൂപ കൂടി നികുതി വിഹിതമായി അനുവദിച്ച് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് ഒരു ഗഡു വിഹിതം കൂടി നല്കാനുളള തീരുമാനത്തിൻറെ ഭാഗമായാണ് കേരളത്തിനും 1404.50 കോടി കിട്ടുന്നത്. സാമൂഹ്യ സുരക്ഷ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുകയെന്ന് കേന്ദ്രം വിശദീകരിച്ചു. ജനുവരി പത്തിന് മുമ്പ് സംസ്ഥാനങ്ങൾക്ക് നല്കേണ്ട 72000 കോടി രൂപയുടെ നികുതി വിഹിതം നേരത്തെ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ആഘോഷങ്ങൾ കണക്കിലെടുത്ത് ഒരു ഗഡു കൂടി നല്കാൻ തീരുമാനിച്ചത്. 13000 കോടി കിട്ടിയ ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ തുക ലഭിച്ച സംസ്ഥാനം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!