'നാളെ ഹാജരാകണം', അഖിലേഷ് യാദവിന് സിബിഐ വക സമൻസ്; അഞ്ച് വർഷം മുമ്പത്തെ കേസിൽ നടപടി

By Web TeamFirst Published Feb 28, 2024, 4:21 PM IST
Highlights

സാക്ഷി എന്ന നിലയിലാണ് അഖിലേഷിന് സമൻസ് നൽകിയിരിക്കുന്നത്

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ സി ബി ഐയുടെ നോട്ടീസ്. നാളെ സി ബി ഐക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി. അഞ്ച് വർഷം മുമ്പെടുത്ത കേസിലാണ് ഇപ്പോൾ സി ബി ഐ അഖിലേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത ഖനന കേസിലാണ് ചോദ്യം ചെയ്യലെന്ന് സി ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷി എന്ന നിലയിലാണ് അഖിലേഷിന് സമൻസ് നൽകിയിരിക്കുന്നത്.

ജീവപര്യന്തം മാത്രമല്ല, പ്രതികൾക്ക് കനത്ത പിഴയും; കെകെ രമക്ക് 7.5 ലക്ഷം രൂപ, മകന് 5 ലക്ഷവും നൽകണം

Latest Videos

കേസും വിശദാംശങ്ങളും ഇങ്ങനെ

സമാജ് വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് 5 വ‌ർഷം മുന്നത്തെ കേസിലാണ് സി ബി ഐ ഹാജരാകൻ നോട്ടീസ് നൽകിയിരിക്കുന്നത്. 2012 നും 2016 നും ഇടയിൽ ഉത്തർപ്രദേശിലെ ഹമീർപൂരിൽ അനധികൃത ഖനനം നടന്നതുനായി ബന്ധപ്പെട്ടുള്ള കേസിലാണ് യു പി പ്രതിപക്ഷ നേതാവിന് സി ബി ഐ നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ സാക്ഷിയായി മൊഴി രേഖപ്പെടുത്താനാണ് മുൻ യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിന് കേന്ദ്ര അന്വേഷണ ഏജൻസിയായ സി ബി ഐ നോട്ടീസ് നൽകിയിരിക്കുന്നത്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഇ - ടെൻഡറിംഗ് നടപടികൾ ലംഘിച്ച് 2012 - 16 കാലഘട്ടത്തിൽ ഖനന പാട്ടത്തിന് സർക്കാർ ഉദ്യോഗസ്ഥർ അനധികൃത ഖനനത്തിന് അനുമതി നൽകിയെന്നാണ് സി ബി ഐയുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് 2013 ഫെബ്രുവരി 17 ന് ഇ - ടെൻഡറിംഗ് നടപടികൾ ലംഘിച്ച് ഒറ്റ ദിവസം കൊണ്ട് 13 പദ്ധതികൾക്ക് അനുമതി നൽകിയതായി സി ബി ഐ ആരോപിക്കുന്നുണ്ട്. 2012 - 13 കാലയളവിൽ യു പിയിലെ ഖനന വകുപ്പിൻ്റെ ചുമതല അഖിലേഷ് യാദവിനായിരുന്നു. ഇതിനെ തുടർന്നാണ് അഖിലേഷിനെ സാക്ഷിയായി മൊഴി രേഖപ്പെടുത്താൻ സി ബി ഐ വിളിപ്പിച്ചത്.

എന്നാൽ സി ബി ഐക്ക് മുമ്പാകെ മൊഴി നൽകാൻ അഖിലേഷ് യാദവ് ദില്ലിയിലേക്ക് പോകില്ലെന്നാണ് അഖിലേഷിനോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് 2019 ലെ കേസ് സി ബി ഐയെ ഉപയോഗിച്ച് ഉയർത്തിക്കൊണ്ടുവരുന്നതെന്നാണ് സി ബി ഐ സമൻസിനോട് അഖിലേഷ് യാദവ് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!