ഡോക്ടറുടെ 'മലിനീകരണമില്ലാത്ത' ദീപാവലി ആഘോഷം; വീഡിയോ കണ്ട പൊലീസ് ആയുധ നിയമ പ്രകാരം കേസെടുത്തു

By Web Team  |  First Published Nov 8, 2024, 10:16 AM IST

മഹീന്ദ്ര ഥാറിൽ ചാരി നിന്ന് തോക്ക് ആകാശത്തേക്ക് ചൂണ്ടി അഞ്ച് തവണ വെടിയുതിർത്തു. തോക്കിന്‍റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങും. 


ഡെറാഡൂണ്‍: തോക്കെടുത്ത് വെടിയുതിർത്ത് ദീപാവലി ആഘോഷിച്ച ദന്ത ഡോക്ടർക്കെതിരെ കേസെടുത്തു. 'മലിനീകരണമില്ലാത്ത ദീപാവലി ആഘോഷം' എന്ന പേരിലാണ് ഡോക്ടർ തോക്ക് ആകാശത്തേക്ക് ഉയർത്തി കാഞ്ചി വലിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ഡോ. അഞ്ചൽ ധിംഗ്രയ്ക്കെതിരെയാണ് കേസ്. 

ഗദർപൂർ ഫാം ഹൗസിൽ വെച്ചാണ് ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് ഡോക്ടർ വെടിയുതിർത്തത്. മഹീന്ദ്ര ഥാറിൽ ചാരി നിന്ന് തോക്ക് ആകാശത്തേക്ക് ചൂണ്ടി അഞ്ച് തവണ വെടിയുതിർത്തു. ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ആയുധ നിയമ പ്രകാരമാണ് കേസെടുത്തത്. പിസ്റ്റൾ ദുരുപയോഗിച്ചതിന് ഡോക്ടറുടെ തോക്ക് ലൈസൻസ് റദ്ദാക്കും. 

Latest Videos

undefined

ഡോക്ടർക്കെതിരെ കേസെടുത്തത് രുദ്രാപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ  മനോജ് റാതുരി സ്ഥിരീകരിച്ചു. ആയുധ നിയമത്തിലെ 27(1), 30 വകുപ്പുകൾ പ്രകാരമാണ് കേസ്. തോക്ക് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തോക്ക് ഡോക്ടറുടേതാണോ ഭർത്താവിന്‍റേതാണോയെന്ന് വ്യത്തമല്ല. 

രുദ്രാപൂരിലെ ഗുരു മാ അഡ്വാൻസ്ഡ് ഡെന്‍റൽ കെയറിലാണ് ഡോ അഞ്ചൽ ജോലി ചെയ്യുന്നത്. വ്യവസായിയായ അഭിമന്യു ധിംഗ്രയാണ് ഭർത്താവ്. 

അയൽവാസിയുടെ അശ്രദ്ധ; 3 വയസ്സുകാരിക്ക് കാറിനുള്ളിൽ ദാരുണാന്ത്യം, കണ്ടെത്തിയത് 4 മണിക്കൂറിനുശേഷം

With the slogan of 'pollution free Diwali', Dr. Aanchal, a dentist from Rudrapur, Uttarakhand, has uploaded this video of celebratory firing on her Instagram account. pic.twitter.com/WlvSlH2NAv

— ShoneeKapoor (@ShoneeKapoor)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!