വരനില്ല, സ്വയം മാലചാർത്തി യുവതികൾ! ഒന്നും രണ്ടുമല്ല, ഞെട്ടിക്കുന്ന കണക്ക് പുറത്ത്, സമൂഹ വിവാഹത്തിൽ തട്ടിപ്പ്

By Web TeamFirst Published Feb 5, 2024, 8:20 PM IST
Highlights

ചടങ്ങിൽ വധുക്കൾ സ്വയം ഹാരമണിയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്

ലഖ്നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ സർക്കാർ നടത്തിയ കൂട്ടവിവാഹ ചടങ്ങിൽ നടന്നത് 200 ലധികം വ്യാജവിവാഹങ്ങളെന്ന് ദേശീയ മാധ്യമങ്ങൾ. ഇക്കഴിഞ്ഞ ജനുവരി 25 ന് നടന്ന 568 വിവാഹങ്ങളിൽ 200 ൽ പരം വിവാഹങ്ങളും വ്യാജമായിരുന്നു എന്നാണ് ഇന്ത്യ ടുഡേ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ രണ്ട് സ‍ർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ചടങ്ങിൽ വധുക്കൾ സ്വയം ഹാരമണിയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വധൂവരന്മാരായി അഭിനയിക്കാൻ 200 ലധികം ദമ്പതികൾക്ക് പണം നൽകിയെന്നും വിവരമുണ്ട്.

ബംഗാളിൽ നിന്ന് കണ്ണൂരിലെത്തി, കൃത്യം പ്ലാനുമായി! പക്ഷേ സുദീപിനെ 'കണ്ണൂർ സ്ക്വാഡ്' കയ്യോടെ പൂട്ടി

Latest Videos

ജനുവരി 25 ന് നടന്ന പരിപാടി വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. 568 പേർ വിവാഹിതരാവുന്നു എന്നതുതന്നെയായിരുന്നു പരിപാടിക്ക് ജനശ്രദ്ധ നേടികൊടുത്തത്. ഉത്തർപ്രദേശ് കാരനായ 19 വയസ്സുകാരൻ വിവാഹത്തിൽ പങ്കാളിയാവാൻ തനിക്ക് 2,000 രൂപ വാഗ്ദാനം ചെയ്തതെന്ന് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ വന്നതോടെയാണ് സംഭവം വിവാദത്തിലായത്. എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് യുവാവ് പറഞ്ഞത്. സമൂഹ വിവാഹം വിവാദമായതോടെ ജനുവരി 29 ന് ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിച്ചു. ഈ അന്വേഷണത്തിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. സമൂഹവിവാഹത്തിനെത്തിയവരിൽ ചിലർ 2023 ൽ വിവാഹിതരായവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരൊന്നും മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതി അനുകൂല്യങ്ങൾക്ക് അർഹരല്ലെന്നും അന്വേഷണസമിതി റിപ്പോർട്ടിൽ പറയുന്നു.

ഉത്തർപ്രദേശ് സർക്കാരിന്റെ വെബ്സൈറ്റ് അനുസരിച്ച് പദ്ധതിയുടെ കീഴിൽ ഓരോ വിവാഹത്തിനും 51,000 രൂപ നൽകുന്നുണ്ട്. അതിൽ 35,000 രൂപ പെൺകുട്ടിക്കും 10,000 രൂപ വിവാഹ സാമഗ്രികൾ വാങ്ങുന്നതിനും 6,000 രൂപ ചടങ്ങിനായും ലഭിക്കുന്നു. അർഹതയില്ലാത്ത അപേക്ഷകർ യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിയമവിരുദ്ധമായി അപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസർ അപേക്ഷകൾ പരിശോധിക്കുന്നതിൽ അലംഭാവം കാട്ടിയതാണ് തട്ടിപ്പിന് വഴിവെച്ചതെന്നാണ് അന്വേഷണ സമിതിയുടെ പ്രാഥമിക നിഗമനം. മണിയാർ വികസന ബ്ലോക്കിൽ നടന്ന കൂട്ടവിവാഹ പരിപാടിയുടെ ഗുണഭോക്താക്കൾക്ക് ഇതുവരെ ഫണ്ട് വിതരണം ചെയ്തിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാർ അറിയിച്ചു. മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് താൻ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതെന്നും തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയെന്നും പരിപാടിയിൽ പങ്കെടുത്ത ബി ജെ പി എംഎൽഎ കേത്കി സിംഗ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!