15 സ്കൂളുകൾക്ക് ബോംബ് ഭീഷണി, കുട്ടികളെ വീട്ടിലേക്ക് വിട്ടു, ബോംബ് സ്‌ക്വാഡ് പരിശോധന, ഞെട്ടലിൽ ബെംഗളൂരു

By Web TeamFirst Published Dec 1, 2023, 11:13 AM IST
Highlights

എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് പറഞ്ഞു വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി.  പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്, വൻ ട്വിസ്റ്റ്, യുവതി നഴ്സിംഗ് കെയർ ടേക്കര്‍? റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകളോ?

Latest Videos

കരുവന്നൂർ ബാങ്ക് കേസിൽ നിര്‍ണായകം, സിപിഎം ജില്ലാ സെക്രട്ടറി വീണ്ടും ഇ ഡിക്ക് മുന്നിൽ, കാരണം ആ രഹസ്യമൊഴി

click me!